'കൂടെ കിടക്കാൻ എനിക്ക് ഒരു അവസരം തരാമോ? ആരും അറിയില്ല': ഖുശ്‌ബുവിനോട് നായക നടന്റെ ചോദ്യം

നിഹാരിക കെ എസ്
ശനി, 23 നവം‌ബര്‍ 2024 (12:08 IST)
സിനിമയിൽ വന്നശേഷം മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് മുൻപ് പല നടിമാരും തുറന്നു പറഞ്ഞിരുന്നു. സിനിമയുടെ തുടക്കകാലത്ത് തനിക്കും ലൈംഗികചൂഷകരെ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടിയും രാഷ്ട്രീയപ്രവര്‍ത്തകയുമായ ഖുശ്ബു സുന്ദര്‍. സിനിമാ മേഖലയില്‍ മാത്രമല്ല, എല്ലായിടങ്ങളിലും സ്ത്രീകള്‍ ചൂഷണത്തിന് ഇരയാകുന്നുണ്ടെന്നും ഖുശ്ബു തുറന്നു പറയുന്നു.
 
തങ്ങൾക്ക് നേരെ ഉണ്ടാകുന്ന ഇത്തരം മോശം അനുഭവങ്ങൾക്കെതിരെ അപ്പോള്‍ തന്നെ പ്രതികരിക്കണം എന്നും ഖുശ്ബു പറഞ്ഞു. ഗോവയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ 2024 (ഐ.എഫ്.എഫ്.ഐ.) ഭാഗമായി നടത്തിയ 'വുമണ്‍ സേഫ്റ്റി ഇന്‍ സിനിമ' എന്ന സെഷനില്‍ സംസാരിക്കുന്നതിനിടയിലാണ് ഖുശ്ബുവിന്റെ വെളിപ്പെടുത്തല്‍.
 
ഒരു നായകന്‍ ഒരിക്കല്‍, 'ആരും അറിയാതെ എനിക്ക് ഒരു അവസരം തരാമോ' എന്ന് ചോദിച്ചുവെന്നും ഖുശ്ബു. അതിന് നിങ്ങള്‍ക്ക് ഇവിടെവെച്ച് രഹസ്യമായി അടി കൊള്ളണോ അതോ മുഴുവന്‍ യൂണിറ്റിന്റെയും മുന്നില്‍വെച്ച് കൊള്ളണോ എന്നാണ് മറുപടി നൽകിയതെന്നും ഖുശ്ബുവിന്റെ വെളിപ്പെടുത്തൽ. ആ സമയത്ത് താന്‍ ഒരു പുതിയ നടിയാണെന്നോ, ഇതെന്റെ സിനിമാ ഭാവിയെ ബാധിക്കുമോ എന്നൊന്നും താന്‍ ചിന്തിച്ചില്ല. പ്രതികരിക്കുകയാണ് ചെയ്തതെന്നും ഖുശ്ബു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണ്ണ കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവര്‍ക്ക് അടുത്ത ബന്ധമെന്ന് പത്മകുമാര്‍

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അടുത്ത ലേഖനം
Show comments