Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒന്നിക്കാനില്ല, പിരിയുകയാണ്; കോടതിയിലെത്തി ധനുഷും ഐശ്വര്യയും

ഒന്നിക്കാനില്ല, പിരിയുകയാണ്; കോടതിയിലെത്തി ധനുഷും ഐശ്വര്യയും

നിഹാരിക കെ എസ്

, വെള്ളി, 22 നവം‌ബര്‍ 2024 (14:32 IST)
വിവാഹ ജീവിതം അവസാനിപ്പിക്കുകയാണെന്ന തീരുമാനത്തിൽ ഉറച്ച് നടൻ ധനുഷും ഐശ്വര്യ രജനികാന്തും. രണ്ടുവർഷം മുന്നെയായിരുന്നു ഡിവോഴ്സ് പ്രഖ്യാപനം. ചെന്നൈയിലെ കുടുംബ കോടതിയിൽ ഇരുവരും വിവാഹ മോചന ഹർജി സമർപ്പിച്ചെന്ന വാർത്തയും പുറത്ത് വന്നിരുന്നു. രണ്ട് വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ ഇരുവരും ഒരുമിച്ച് കഴിഞ്ഞ ദിവസം കുടുംബ കോടതിയിൽ ഹാജരായി. 
 
ഇരുവർക്കും അടുത്ത ആഴ്ച  വിവാഹമോചനം ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. നവംബർ 20-ന് കോടതിയിൽ ഹാജരായ ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ നിറയുകയാണ്. മുമ്പ് മൂന്ന് തവണ കേസ് പരിഗണിച്ചിരുന്നു. നവംബർ 27-ന് ധനുഷിൻ്റെയും ഐശ്വര്യയുടെയും വിവാഹമോചന ഹർജിയിൽ അന്തിമ വിധി വരുമെന്നാണ് റിപ്പോർട്ട്.
 
18 വർഷങ്ങൾക്ക് മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. 2004ലായിരുന്നു ധനുഷും രജനികാന്തിന്റെ മകൾകൂടിയായ ഐശ്വര്യയുമായുള്ള വിവാഹം. ഇവർക്ക് യാത്ര, ലിം​ഗാ എന്നീ രണ്ട് മക്കളുമുണ്ട്. ധനുഷ് നായകനായ ത്രീ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സംവിധായികയായി അരങ്ങേറുന്നത്. കഴിഞ്ഞവർഷം ലാൽസലാം എന്ന ചിത്രം ഐശ്വര്യ സംവിധാനം ചെയ്തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നസ്രിയയുടെ തിരിച്ചുവരവ്, ബേസിൽ കിടിലോൽക്കിടിലം; സൂഷ്മദർശിനി എങ്ങനെ? ആദ്യ പ്രതികരണം പുറത്ത്