Webdunia - Bharat's app for daily news and videos

Install App

ആ വേഷം അജിത്തിന് നൽകേണ്ടെന്ന് അന്ന് മമ്മൂട്ടി പറഞ്ഞു !

Webdunia
വ്യാഴം, 5 ഏപ്രില്‍ 2018 (15:02 IST)
വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് കൊല്ലം അജിത്. പദ്മരാജന്‍ സംവിധാനം ചെയ്ത ‘പറന്ന് പറന്ന് പറന്ന്’ എന്ന ചിത്രത്തിലൂടെയാണ് അതിത് അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ പിന്നീടങ്ങോട്ട് വില്ലൻ കഥാപാത്രങ്ങൾ മാത്രമാണ് അജിത്തിനെ തേടിയെത്തിയത്.
  
വർഷങ്ങൾക്ക് മുൻപ്  കൊല്ലം അജിത് മമ്മൂട്ടിയെക്കുറിച്ച് എഴുതിയ ഒരു കുറിപ്പ് ഇപ്പോൾ ചർച്ചയാവുകയാണ്. പൂവിനു പൂന്തെന്നൽ എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് അജിതിന് സിനിമയിൽ നിശ്ചയിച്ചിരുന്ന വേഷം നൽകേണ്ട എന്ന് മമ്മൂട്ടി പറഞ്ഞു. ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങുമ്പൊഴാണ് അജിത് ഇക്കാര്യം അറിയുന്നത്. അന്ന് സങ്കടത്തോടെയാണ് സിനിമയുടെ സെറ്റിൽ നിന്നും മടങ്ങിയത് എന്ന് അജിത് കുറിപ്പിൽ പറയുന്നു. 
 
പിന്നീട് അജിത്തിനുണ്ടായ വിഷമം കൊച്ചിൻ ഹനീഫയിൽ നിന്നും അറിഞ്ഞ മമ്മൂട്ടി രാത്രി തന്നെ അജിത്തിനെ തേടി ഉദയാ സ്റ്റുഡിയോയിലെത്തി. ഉറങ്ങിയിരുന്ന അജിത്തിനെ വിളിച്ചുണർത്തി സംസാരിച്ചു. അന്ന് മമ്മൂട്ടി പറഞ്ഞതിങ്ങനെ. 
 
‘ഞാന്‍ നിന്റെ നന്മക്ക് വേണ്ടീട്ടാണ് ആ വേഷം നീ ചെയ്യണ്ട എന്ന പറഞ്ഞത്. നിനക്ക് അഭിനയിക്കാന്‍ അറിയാം അതിനു വേണ്ടതെല്ലാം ഉണ്ട്. ഈ തല്ലു കൊള്ളുന്ന വേഷം നീ ചെയ്താല്‍ ജീവിതകാലം മുഴുവന്‍ സിനിമയില്‍ തല്ലുകൊള്ളേണ്ടി വരും. അതുകൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്' എന്ന് അജിത് കുറിപ്പിൽ എഴുതി. പിന്നീട് മമ്മൂട്ടി പറഞ്ഞത് സത്യമാവുകയും ചെയ്തു എന്ന് അജിത് പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം നല്‍കും; വിമാന ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

Air India Plane Crash: മഹാത്ഭുതമായി രമേശ് വിശ്വാസ്‌കുമാര്‍; രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്‌സിറ്റ് വഴി

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

അടുത്ത ലേഖനം
Show comments