നടന് കൊല്ലം അജിത്ത് അന്തരിച്ചു; സംസ്കാരം ഇന്ന് - അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍
നടന് കൊല്ലം അജിത്ത് അന്തരിച്ചു; സംസ്കാരം ഇന്ന് - അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍
Publish Date: Thu, 05 Apr 2018 (07:27 IST)
Updated Date: Thu, 05 Apr 2018 (07:30 IST)
വില്ലൻ വേഷങ്ങളിലൂടെ മലയാളി മനസു കീഴടക്കിയ ചലച്ചിത്ര നടൻ കൊല്ലം അജിത്ത് (56) അന്തരിച്ചു. ഇന്ന് പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പുലർച്ചെ 3.40 ഓടെയായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിലായിരുന്നു.
കുറച്ചു നാളുകളായി ഉദര സംബന്ധമായ രോഗത്തിനു ചികിത്സയിലായിരുന്നു. മരണ സമയത്ത് അടുത്ത ബന്ധുക്കള്‍ ഒപ്പമുണ്ടായിരുന്നു. രാവിലെ സ്വദേശത്തേക്ക് കൊണ്ടു പോകുന്ന മൃതദേഹം ഇന്ന് തന്നെ സംസ്ക്കരിക്കും. സമയം പിന്നീട് തീരുമാനിക്കും.
തൊണ്ണൂറുകളിൽ വില്ലൻ വേഷങ്ങളിലൂടെ എത്തി ശ്രദ്ധേയനായ അജിത്ത് 500ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 1984ൽ പി. പദ്മരാജന് സംവിധാനം ചെയ്ത "പറന്ന് പറന്ന് പറന്ന്' എന്ന സിനിമയില്‍ ചെറിയ വേഷത്തിലാണു തുടക്കം.