Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജീവിതാവസാനം വരെ കൊല്ലം സുധിയുടെ ഭാര്യ,രണ്ടാം വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി രേണു

Renu Sudhi Kollam Sudhi's wife second marriage Renu Sudhi 
second marriage

കെ ആര്‍ അനൂപ്

, ബുധന്‍, 7 ഫെബ്രുവരി 2024 (11:04 IST)
രണ്ടാം വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നിരന്തരം
നടന്‍ കൊല്ലം സുധിയുടെ ഭാര്യ രേണുവിന്റെ മുന്നില്‍ വരാറുണ്ട്. ഇത്തരം പ്രചാരണങ്ങള്‍ അവസാനിപ്പിക്കാന്‍ എന്നോണം വാര്‍ത്തകളില്‍ പ്രതികരിച്ചിരിക്കുകയാണ് രേണു.തന്റെ ജീവിതത്തില്‍ ഇനിയൊരു വിവാഹമില്ലെന്നും കൊല്ലം സുധിയുടെ ഭാര്യയായി ജീവിതാവസാനം വരെ നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും രേണു പറഞ്ഞു.
 
'സുധി മരിച്ച് ഒരു വര്‍ഷം ആകുന്നതിന് മുമ്പ് തന്നെ ഞാന്‍ വേറെ കെട്ടും, മൂത്ത മകനായ കിച്ചുവിനെ വീട്ടില്‍ നിന്നും അടിച്ചിറക്കും എന്ന രീതിയിലുള്ള നെഗറ്റീവ് കമന്റുകളൊക്കെ ഞാന്‍ കേട്ടിട്ടുണ്ട്. എല്ലാവരോടുമായി എനിക്ക് ഒന്ന് മാത്രമാണ് പറയാനുള്ളത്. ഞാന്‍ വേറെ കല്യാണം കഴിക്കില്ല. കൊല്ലം സുധിയുടെ ഭാര്യയായി ജീവിതാവസാനം വരെ നില്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മറ്റൊരു വിവാഹം കഴിക്കില്ലെന്നത് ഉറച്ച തീരുമാനമാണ്. അതിന് പലവിധ കാരണങ്ങളുണ്ട്. അതെല്ലാം എന്റെ ഉള്ളില്‍ തന്നെ കിടക്കട്ടെ. എന്ത് തന്നെയായാലും മരണം വരെ ഇങ്ങനെ പോകും. എന്നെ നന്നായി അറിയുന്ന ആളുകള്‍ക്ക് അറിയാം ഞാന്‍ വേറെ കല്യാണം കഴിക്കാന്‍ പോകുന്നില്ലെന്ന്. സുധിച്ചേട്ടനെ പോലെ ആകാന്‍ മറ്റൊരാള്‍ക്കും കഴിയില്ല. പിന്നെ മക്കള്‍, സുധിച്ചേട്ടന്റേയും എന്റെയും മക്കളായി തന്നെ ജീവിക്കണം. വേറെ ഒരാള്‍ വന്നാല്‍ അത് അങ്ങനെ ആയിരിക്കണമെന്നില്ല.എന്നെ അടുത്ത് അറിയാത്ത, എന്നോടുള്ള സ്‌നേഹമുള്ള കൂട്ടുകാര്‍ ഉണ്ട്. ഞാന്‍ വീണ്ടുമൊരു വിവാഹം കഴിക്കണം, ചെറുപ്പമാണ് എന്നൊക്കെ അവര്‍ പറയും. ഇപ്പോള്‍ വേണ്ട, സമയം ആകുമ്പോള്‍ നല്ല ആലോചന വരികയാണെങ്കില്‍ നോക്കണമെന്ന് പറയുന്നവരുണ്ട്. ഇന്നുള്‍പ്പെടെ സുഹൃത്തുക്കള്‍ അങ്ങനെ പറഞ്ഞിരുന്നു. അതിനോടൊന്നും കൂടുതലായി ഒന്നും പ്രതികരിക്കാറില്ല. ചിരിച്ച് അങ്ങ് മാറുകയാണ് ചെയ്യുന്നത്.',-എന്നാണ് രേണു പറഞ്ഞത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അനുശ്രീ പ്ലാസ്റ്റിക് സര്‍ജറികളൊന്നും ചെയ്തിട്ടില്ല, നിറം വര്‍ധിപ്പിക്കാന്‍ ചികിത്സ? നടിയെക്കുറിച്ച് കോസ്‌മെറ്റോളജിസ്റ്റ് പറയുന്നത്