മഞ്ജുവും ദിലീപും ഒന്നിച്ചു! അപ്പോൾ കാവ്യ? - ഞെട്ടിച്ച് നടൻ

മഞ്ജുവിനൊപ്പം നിന്നവർ ശശിയായി?- ഞെട്ടിച്ച് നടൻ

Webdunia
വെള്ളി, 29 ജൂണ്‍ 2018 (15:50 IST)
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ നടൻ ദിലീപിനെ യാതോരു മുന്നറിയിപ്പുമില്ലാതെ സംഘടനയിലേക്ക് തിരിച്ചെടുത്തത് വിവാദമായിരിക്കുകയാണ്. സംഭവത്തിൽ നടിമാരായ ഭാവന, രമ്യ നമ്പീശൻ, റിമ കല്ലിങ്കൽ, ഗീതു മോഹൻ‌ദാസ് എന്നിവർ അമ്മയിൽ നിന്നും രാജി വെച്ചിരുന്നു.
 
എന്നാൽ, താൻ അമ്മയിലേക്കില്ലെന്ന് വ്യക്തമാക്കി ദിലീപും രംഗത്തെത്തിയിരുന്നു. ഈ വിഷയം ആയിരുന്നു ഇന്നലെ മാതൃഭൂമി സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്തത്. ചർച്ചയിൽ നടിമാർക്കെതിരെ കൊല്ലം തുളസി രംഗത്തെത്തി. മഞ്ജുവിനെയായിരുന്നു താരം ലക്ഷ്യമിട്ടത്.
 
വിമണ്‍ ഇന്‍ കളക്ടീവിന്റെ മുന്നണിപ്പോരാളിയായ മഞ്ജുവാര്യര്‍ ഇന്നെവിടെയാണെന്ന് തുളസി ചോദിക്കുന്നു. അവസാനം അറിയാന്‍ കഴിയുന്നത് മഞ്ജുവാര്യരുടെ പ്രശ്‌നങ്ങള്‍ എല്ലാം തീര്‍ന്നെന്നാണ്. ദിലീപിന്റെ പക്ഷത്തെന്നാണെന്നും തുളസി പറയുന്നു.
 
‘ഇരയുടെ പക്ഷത്തല്ല പ്രതിയുടെ പക്ഷത്താണെന്നുള്ള ന്യൂസ് ഞാനിപ്പോള്‍ വരുന്ന വഴിക്ക് അറിയാന്‍ കഴിഞ്ഞു. കഴിഞ്ഞ കുറേകാലമായി ചര്‍ച്ച ചെയ്യുന്ന നമ്മളെല്ലാം ശശിമാരായി അവരങ്ങ് ഒന്നിക്കുന്നു എന്നാണ് അറിയുന്നത്‘ എന്നാണ് എന്നും തുളസി പറയുന്നു.
 
രാജി വെച്ച നാല് നടിമാരും എന്ത്‌കൊണ്ട് അമ്മയുടെ പൊതുയോഗത്തില്‍ വന്ന് അഭിപ്രായം പറഞ്ഞില്ല എന്നും കൊല്ലം തുളസി ആരോപിക്കുന്നുണ്ട്. പൊതുയോഗത്തില്‍ എല്ലാവരും വരണമെന്നുള്ളത് നിര്‍ബന്ധമുള്ള കാര്യമാണ്. അതിന് വരാതെ മൂന്ന് ദിവസം കഴിഞ്ഞി ഇപ്പോള്‍ പറയുന്നു വീണ്ടും പൊതുയോഗം വിളിച്ചു കൂട്ടണമെന്ന്. ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ എന്ന് തുളസി ചോദിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന IQ ഉള്ള രാജ്യങ്ങള്‍

രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനായി കെഎസ്ആര്‍ടിസി

നവംബര്‍ 1 മുതല്‍ എസ്ബിഐ കാര്‍ഡിന് വരുന്ന മാറ്റങ്ങള്‍ ഇവയാണ്

മലയാളികൾക്ക് അഭിമാനിക്കാം, രാജ്യത്ത് സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി

വണ്ടര്‍ല കൊച്ചിയില്‍ 'ലോകാ ലാന്‍ഡ്' ഹാലോവീന്‍ ആഘോഷം

അടുത്ത ലേഖനം
Show comments