രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാണ് നടി ശരണ്യ മോഹന്‍. ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് താരം ഇപ്പോള്‍. തന്റെ ഓരോ ചെറിയ വിശേഷങ്ങള്‍ ഇടയ്ക്കിടെ ആരാധകരുമായി പങ്കിടാന്‍ ശരണ്യ മറക്കാറില്ല.2015 സെപ്തംബറിലാണ് ശരണ്യയും അരവിന്ദും വിവാഹിതരായത്. ഇക്കഴിഞ്ഞ ദിവസമായിരുന്നു കൊല്ലൂര്‍ മൂകാംബിക ക്ഷേത്രദര്‍ശനത്തിനായി നടി കുടുംബത്തോടൊപ്പം എത്തിയത്.
ശരണ്യയുടെ കുടുംബ ചിത്രങ്ങള്‍ കാണാം.
വര്‍ക്കല ദന്തല്‍ കോളജ് അധ്യാപകനാണ് അരവിന്ദ് കൃഷ്ണന്‍.
വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന നടി നൃത്തരംഗത്ത് സജീവമാണ്. ശരണ്യ മോഹന്‍ നടന്‍ ചിമ്പുവിന് ഭരതനാട്യം പരിശീലിപ്പിച്ചിരുന്നു. ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ അടക്കം വൈറലായി മാറിയിരുന്നു.ചിമ്പു 'ഈശ്വരന്‍' എന്ന സിനിമയ്ക്കായുള്ള തയ്യാറെടുപ്പ് നടക്കുമ്പോഴായിരുന്നു പരിശീലനം.