മോഹൻലാൽ ചോട്ടാഭീമിനെപ്പോലെ ആണ്, എന്തിനാ വെറുതെ ഷെട്ടിയുടെ പൈസ കളയുന്നത്?; താരത്തെ പരിഹസിച്ച് കെആർകെ
മോഹൻലാലിനെ പരിഹസിച്ച് കെആർകെ
മലയാള സിനിമയെ മാത്രമല്ല, ഇന്ത്യൻ സിനിമയെ തന്നെ അത്ഭുതപ്പെടുത്തിയാണ് മോഹൻലാൽ തന്റെ പുതിയ പ്രോജക്ട് പ്രഖ്യാപിച്ചത്. എംടിയുടെ രണ്ടാമൂഴം സിനിമയാക്കുമ്പോൾ ശ്രീകുമാർ ചിത്രത്തിന് പേരിട്ടിരിക്കുന്നത് മഹാഭാരത എന്നാണ്. പ്രശസ്ത പരസ്യ സംവിധായകനായ വി ആർ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഗൾഫിലെ പ്രമുഖ വ്യവസായി ഡോ ബി ആർ ഷെട്ടി നിർമിക്കുന്നു. ആയിരം കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.
ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനമായേക്കാവുന്ന ഈ ചിത്രത്തെ വിമർശിച്ചും പരിഹസിച്ചും ഒരുകൂട്ടർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സിനിമയെയും മോഹൻലാലിനെയും പരിഹസിച്ച് ബോളിവുഡ് നിരൂപകനും നടനുമായ കെആർകെ രംഗത്ത്. മോഹൻലാൽ സാറിനെകണ്ടാൽ ചോട്ടാഭീമിനെപ്പോലെയാണ് ഇരിക്കുന്നതെന്ന് കെആർകെ പരിഹസിക്കുന്നു. അപ്പോൾ പിന്നെ എങ്ങനെയാണ് ഭീമന്റെ വേഷം അദ്ദേഹം ചെയ്യുമെന്നും കെആർകെ ട്വീറ്റ് ചെയ്തു. ബി ആർ ഷെട്ടി എന്തിനാണ് ഇത്രയധികം പൈസ വെറുതെ കളയുന്നതെന്നും കെആർകെ ചോദിക്കുന്നു.
കെആര്‍കെയുടെ പരിഹാസം ട്വിറ്ററില്‍ ചര്‍ച്ചയായതിന് പിന്നാലെ നടന് പൊങ്കാലയുമായി ലാല്‍ ആരാധകര്‍ കൂട്ടത്തോടെ ട്വിറ്ററിലെത്തി. കെആര്‍കെയെ നിര്‍ത്തിപൊരിച്ചാണ് ആരാധകരുടെ പ്രതികരണങ്ങള്‍. ഇംഗ്ലീഷിലും മലയാളത്തിലും കൂട്ട ആക്രമണം നടക്കുന്നു.