Webdunia - Bharat's app for daily news and videos

Install App

ഇനിയൊരു 'അനിയത്തിപ്രാവ് 2' ഉണ്ടാകുമോ ? കുഞ്ചാക്കോ ബോബന്റെ പുത്തന്‍ ലുക്ക് കണ്ട് ആരാധകര്‍

കെ ആര്‍ അനൂപ്
വെള്ളി, 12 മാര്‍ച്ച് 2021 (09:09 IST)
മലയാളികളുടെ പ്രിയതാരമായ കുഞ്ചാക്കോ ബോബന്റെ പുതിയ ലുക്കാണ് വൈറലാകുന്നത്. പ്രായം മുന്നോട്ടുപോകുമ്പോഴും ഇപ്പോഴും പഴയ ചോക്ലേറ്റ് ഹീറോ തന്നെയാണ് എന്നാണ് ആരാധകര്‍ പറയുന്നത്. നടന്‍ തന്നെ പങ്കുവെച്ച പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധനേടുന്നത്. രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. '20 വര്‍ഷം മുന്‍പത്തെ ഫോട്ടോയിട്ട് പറ്റിക്കാന്‍ നോക്കണ്ട', നിങ്ങളുടെ ടൈം മെഷീന്‍ എവിടെ വാങ്ങാന്‍ കിട്ടും എന്നു തുടങ്ങി അനിയത്തിപ്രാവ് 2 എടുത്തൂടെ എന്നു വരെ ആരാധകര്‍ ചോദിക്കുന്നുണ്ട്.
 
'നിഴല്‍', 'ഭീമന്റെ വഴി' തുടങ്ങിയ ചിത്രങ്ങള്‍ അടുത്തിടെ കുഞ്ചാക്കോ ബോബന്‍ പൂര്‍ത്തിയാക്കിയിരുന്നു. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ടീമിന്റെ അടുത്ത ചിത്രത്തില്‍ നായകനായെത്തുന്നത് ചാക്കോച്ചനാണ്. രതീഷ് ബാലകൃഷ്ണന്‍
സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ന്നാ, താന്‍ കേസ് കൊട്' എന്നാണ് ടൈറ്റില്‍.ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരോടൊപ്പം 'നായാട്ട്' എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് നടന്‍.ഏപ്രില്‍ എട്ടിന് ചിത്രം തിയേറ്ററുകളിലെത്തും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖ്യമന്ത്രി വിശ്വാസിയല്ല; പമ്പയില്‍ നടക്കാനിരിക്കുന്ന ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ നാടകമാണെന്ന് രാജീവ് ചന്ദ്രശേഖര്‍

അമേരിക്കൻ ഉപരോധം തിരുപ്പൂരിന് ഭീഷണി,വസ്ത്ര കയറ്റുമതിയിൽ 3,000 കോടിയുടെ കുറവുണ്ടായേക്കും

ഇത് മോദിയുടെ യുദ്ധമാണ്, റഷ്യയ്ക്ക് യുദ്ധം ചെയ്യാൻ പണം കൊടുക്കുന്നത് ഇന്ത്യ, ഗുരുതര ആരോപണവുമായി വൈറ്റ് ഹൗസ് ഉപദേഷ്ടാവ് പീറ്റർ നാവാറോ

സാമ്പത്തിക ബാധ്യതയെന്ന് സൂചന, കാസർകോട് കുടുംബത്തിലെ 3 പേർ ആസിഡ് കുടിച്ച് ജീവനൊടുക്കി

യുഎസിലെ സ്കൂൾ ആക്രമണം നടത്തിയ പ്രതിക്ക് 2 ലക്ഷ്യങ്ങൾ, ട്രംപിനെ കൊല്ലണം, ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കണം!

അടുത്ത ലേഖനം
Show comments