മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബന് ഇന്ന് പിറന്നാള്‍; താരത്തിന്റെ പ്രായം അറിയുമോ

കാല്‍നൂറ്റാണ്ടോളമായി മലയാള സിനിമയില്‍ സജീവ സാന്നിധ്യമാണ് ചാക്കോച്ചന്‍

Webdunia
ബുധന്‍, 2 നവം‌ബര്‍ 2022 (09:13 IST)
അനിയത്തിപ്രാവിലൂടെ മലയാളികളുടെ മനസ്സിലെ ചോക്ലേറ്റ് ഹീറോയായ കുഞ്ചാക്കോ ബോബന് ഇന്ന് പിറന്നാള്‍. 1976 നവംബര്‍ രണ്ടിനാണ് താരത്തിന്റെ ജനനം. തന്റെ 46-ാം ജന്മദിനമാണ് ചാക്കോച്ചന്‍ ഇന്ന് ആഘോഷിക്കുന്നത്. 
 
കാല്‍നൂറ്റാണ്ടോളമായി മലയാള സിനിമയില്‍ സജീവ സാന്നിധ്യമാണ് ചാക്കോച്ചന്‍. 1997 ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ നായക നടനായി അരങ്ങേറിയത്. ചിത്രം വമ്പന്‍ വിജയമായി. പിന്നീട് മലയാളത്തിന്റെ പ്രണയ നായകനായി ചാക്കോച്ചന്‍ മാറുന്നതാണ് പ്രേക്ഷകര്‍ കണ്ടത്. 
 
നിറം, നക്ഷത്രത്താരാട്ട്, മയില്‍പ്പീലിക്കാവ്, പ്രേം പൂജാരി, മഴവില്ല്, സത്യം ശിവം സുന്ദരം, ദോസ്ത്, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, കല്യാണരാമന്‍, കസ്തൂരിമാന്‍ തുടങ്ങി ഒട്ടേറെ നല്ല സിനിമകളുടെ ഭാഗമായി. ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ തിരിച്ചെത്തിയ ചാക്കോച്ചന്‍ അടിമുടി വ്യത്യസ്തമായ കഥാപാത്രങ്ങളാണ് പിന്നീട് ചെയ്തത്. 
 
ട്രാഫിക്ക്, എല്‍സമ്മ എന്ന ആണ്‍കുട്ടി, ഓര്‍ഡിനറി, മല്ലുസിങ്, റോമന്‍സ്, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, വിശുദ്ധന്‍, ചിറകൊടിഞ്ഞ കിനാവുകള്‍, വേട്ട, വലിയ ചിറകുള്ള പക്ഷി, ടേക്ക് ഓഫ്, വര്‍ണ്യത്തില്‍ ആശങ്ക, അള്ള് രാമേന്ദ്രന്‍, ഭീമന്റെ വഴി, നായാട്ട്, ന്നാ താന്‍ കേസ് കൊട് എന്നിവയാണ് രണ്ടാം വരവിലെ ചാക്കോച്ചന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍. 
 
പ്രിയ ആന്‍ സാമുവലാണ് ചാക്കോച്ചന്റെ ജീവിതപങ്കാളി. 2005 ഏപ്രില്‍ രണ്ടിനായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവര്‍ക്കും ഇസഹാക്ക് എന്ന ആണ്‍കുഞ്ഞ് ഉണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

റേഷന്‍ വ്യാപാരികള്‍ക്ക് 1,000 രൂപ ഉത്സവബത്ത അനുവദിച്ചു

മൂന്ന് തലസ്ഥാനങ്ങളുള്ള ഒരേയൊരു രാജ്യം ഏതാണ്? നിങ്ങള്‍ക്കറിയാമോ?

തിരുവനന്തപുരത്ത് ശവസംസ്‌കാര ചടങ്ങിനിടെ പേസ് മേക്കര്‍ പൊട്ടിത്തെറിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെ രഹസ്യ കേന്ദ്രത്തില്‍ പ്രത്യേക സംഘം ചോദ്യം ചെയ്യുന്നു

ലക്ഷ്യം മുഖ്യമന്ത്രി കസേര; ഗ്രൂപ്പുകളെ വെട്ടി വേണുഗോപാലിന്റെ വരവ്

അടുത്ത ലേഖനം
Show comments