Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹൻലാൽ ഏറ്റുമുട്ടുന്നത് മമ്മൂട്ടിയോട്! - കുഞ്ഞാലി മരയ്ക്കാർ ഉപേക്ഷിച്ചിട്ടില്ലെന്ന് സന്തോഷ് ശിവൻ

മലയാളത്തിന് രണ്ട് കുഞ്ഞാലിമരയ്ക്കാർ

മോഹൻലാൽ ഏറ്റുമുട്ടുന്നത് മമ്മൂട്ടിയോട്! - കുഞ്ഞാലി മരയ്ക്കാർ ഉപേക്ഷിച്ചിട്ടില്ലെന്ന് സന്തോഷ് ശിവൻ
, ഞായര്‍, 29 ഏപ്രില്‍ 2018 (18:10 IST)
മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യാനിരുന്ന ‘കുഞ്ഞാലിമരക്കാര്‍' ഉപേക്ഷിച്ചിട്ടില്ലെന്ന്
സംവിധായകൻ സന്തോഷ് ശിവൻ. മുന്‍പ് ഉപേക്ഷിച്ചു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്ന മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് സന്തോഷ് ശിവന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. 
 
ഇതോടെ ചരിത്ര പുരുഷനായ കുഞ്ഞാലിമരയ്ക്കാരുടെ കഥ പറയാൻ മലയാളത്തിലെ മഹാനടന്മാർ ഏറ്റുമുട്ടുകയാണ്. മമ്മൂട്ടിയെ നാകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാറും വരുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് പ്രിയന്റെ മറുപടി പരിഹാസ രൂപേണയായിരുന്നു.
 
 ചിത്രത്തിന്റെ പ്രഖ്യാപന വേളയില്‍ മമ്മൂട്ടി-സന്തോഷ് മരയ്ക്കാറിനെ കുറിച്ചുയര്‍ന്ന ചോദ്യത്തിന് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ‘നാലാമത്തെ കുഞ്ഞാലിമരയ്ക്കാരെ കുറിച്ചുതന്നെയാണ് ഈ സിനിമ. മറ്റൊരു കുഞ്ഞാലിമരക്കാര്‍ പ്രൊജക്ടിന്‍റെ കാര്യം അറിഞ്ഞിരുന്നു. ഈ വര്‍ഷം അങ്ങനെ ഒരു സിനിമ ചെയ്യുന്നില്ലെന്ന് സന്തോഷ് ശിവന്‍ അറിയിച്ചു. ആ സിനിമ മുമ്പോട്ടു പോകുന്നെങ്കില്‍ പോകട്ടെ‘ എന്നായിരുന്നു പ്രിയദർശൻ പറഞ്ഞത്. 
 
അതേസമയം ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും, തുടങ്ങാന്‍ അല്‍പ്പം വൈകുമെന്നുമാണ് സന്തോഷ് ശിവന്‍ പറയുന്നത്. ‘കുഞ്ഞാലി മരയ്ക്കാറെക്കുറിച്ച് സിനിമ ചെയ്യാന്‍ പോവുകയാണെന്ന് പ്രിയൻ പറഞ്ഞതായി സന്തോഷ് ശിവൻ പറയുന്നു. രണ്ട് ചിത്രങ്ങളും വലിയ വ്യത്യസ്തമായിരിക്കുമെന്നും രണ്ട് വീക്ഷണങ്ങളിലുള്ളവയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.’ സന്തോഷ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നല്ല കുൽടുംബത്തിലേക്ക് പെണ്മക്കളെ വിവാഹം ചെയ്തയക്കണം എന്നാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുക പക്ഷേ; ശ്രദ്ധ കപൂറിന്റെ വിവാഹത്തെ കുറിച്ച് അച്ഛൻ ശക്തി കപുറിന്റെ വെളിപ്പെടുത്തൽ