Webdunia - Bharat's app for daily news and videos

Install App

രണ്ടാമൂഴത്തിന് ബ്രേക്ക്, അണിയറയിൽ ഒരുങ്ങുന്നത് കുഞ്ഞാലിമരയ്‌ക്കാർ!

രണ്ടാമൂഴത്തിന് ബ്രേക്ക്, അണിയറയിൽ ഒരുങ്ങുന്നത് കുഞ്ഞാലിമരയ്‌ക്കാർ!

Webdunia
ശനി, 24 നവം‌ബര്‍ 2018 (13:50 IST)
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന മരക്കാറിന്റെ തിരക്കഥ പൂർത്തിയായി, ഉടൻ ചിത്രീകരണം തുടങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മലയാളത്തിന്റെ ചരിത്രത്തിൽ ഏറ്റവും ചെലവേറിയ ചിത്രമെന്നാണ് മരക്കാറിനെ വിശേഷിപ്പിക്കുന്നത്. 
 
ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും മൂൺഷോട്ട് എന്റർടെയ്ൻമെന്റും നിർമ്മിക്കുന്ന ചിത്രത്തിന്റെ മുഴുവൻ പേര് മരക്കാർ, അറബിക്കടലിന്റെ സിംഹം എന്നാണ്. സിനിമയുടെ ഷൂട്ടിംഗ് നവംബറിൽ ആരംഭിക്കുമെന്ന റിപ്പോർട്ട് നേരത്തേ തന്നെ ഉണ്ടായിരുന്നു.
 
‘വളരെ നാളുകളായി മനസ്സില്‍ കൊണ്ടുനടന്ന സ്വപ്നമാണ് ഈ സിനിമ. ടി. ദാമോരദനുമായി ചിത്രത്തെക്കുറിച്ച് വർഷങ്ങൾക്ക് മുമ്പ് ചർച്ച ചെയ്തിരുന്നു. അദ്ദേഹം നൽകിയ ആശയങ്ങളും സാധ്യതകളും തിരക്കഥയിലുണ്ട്. ചരിത്രത്തിനൊപ്പം ഫിക്ഷനും ചേർത്താണ് കഥ തയ്യാറാക്കിയിരിക്കുന്നത്. ഐ .വി ശശിയുടെ മകൻ അനി ഈ സിനിമയുടെ സഹതിരക്കഥാകൃത്ത് ആണ്.’– സിനിമയുടെ ടൈറ്റിൽ ലോഞ്ചിനിടെ പ്രിയദർശൻ പറഞ്ഞു.
 
ഹിന്ദി, തെലുങ്ക്, ബ്രിട്ടീഷ്, ചൈനീസ് താരങ്ങളും സിനിമയിൽ ഉണ്ടായിരിക്കും. സിനിമയുടെ പ്രധാനഭാഗങ്ങളെല്ലാം കടലിൽ ആകും ചിത്രീകരിക്കുക. പ്രിയദർശന്റെ തൊണ്ണൂറ്റിയഞ്ചാമത്തെ ചിത്രമാണിത്. അതേസമയം മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരയ്‌ക്കാർ ഒരുക്കുന്നുണ്ട്. ഇതിൽ ആരുടെ ചിത്രം ആദ്യം എത്തുമെന്ന ആകാംക്ഷയിലാണ് ആരാധകർ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫിസിയോതെറാപ്പിസ്റ്റ് ഡോക്ടറല്ല; പേരിന് മുന്‍പ് 'Dr' ഉപയോഗിക്കരുതെന്ന് ആരോഗ്യമന്ത്രാലയം

ദേശീയ താത്പര്യത്തേക്കാൾ വലുതല്ല ക്രിക്കറ്റ്, ഇന്ത്യ- പാക് മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ എട്ടു കോടി രൂപയുടെ സ്വര്‍ണാഭരണം സമര്‍പ്പിച്ച് ഇളയരാജ

റഷ്യന്‍ ഡ്രോണുകള്‍ പോളണ്ട് അതിര്‍ത്തി കടന്നതിന് പിന്നാലെ യോഗം വിളിച്ച് നാറ്റോ

നേപ്പാളിൽ പുതിയ പാർട്ടിയുമായി ജെൻ സീ, നേതൃസ്ഥാനത്തേക്ക് മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി ?, ഇടക്കാല നേതാവായേക്കും

അടുത്ത ലേഖനം
Show comments