ഇടി - മെഗാസ്റ്റാർ ഓൺ ആക്ഷൻ, മാസായി മമ്മൂക്ക!
ചതിക്ക് ഏറ്റവും നല്ല ശിക്ഷ ഇടി തന്നെ, ഇടിയോടിടി- മമ്മൂക്ക കസറി !
ഇഷ്ടതാരങ്ങളുടെ പുത്തൻ വിശേഷങ്ങളും പുതിയ വീഡിയോസും ആരാധകർ എന്നും ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ ആരാധകർ ഏറ്റെടുത്ത ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. മമ്മൂട്ടിയുടെ ചിത്രങ്ങളിലെ സ്റ്റണ്ട് മാഷപ് വീഡിയോ ആണ് വൈറലാകുന്നത്.
മമ്മൂട്ടി ഫാൻസ് ക്ലബ് ആണ് വീഡിയോ ഉണ്ടാക്കിയിരിക്കുന്നത്. ഈ അടുത്ത കാലത്ത് മമ്മൂക്ക ചെയ്ത സ്റ്റണ്ടുകൾ കൂട്ടിച്ചേർത്തുള്ള വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ‘ഈ വയസിലും മമ്മൂക്കയുടെ മെയ്‌വഴക്കം ഒരു കോട്ടം തട്ടിയിട്ടില്ലാ ഇന്നും പഴയതു പോലെ തന്നെ നിലനിൽക്കുന്നു എന്ന് വിമർശകർക്ക് മനസിലാക്കാൻ വേണ്ടി തന്നെയാണ്‘ വീഡിയോ ഉണ്ടാക്കിയതെന്നും ഫാൻസ് വ്യക്തമാക്കുന്നു.