Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

കുഞ്ഞാലിമരയ്ക്കാർ മമ്മൂട്ടി തന്നെ, തർക്കം വേണ്ട - പ്രിയദർശൻ വ്യക്തമാക്കി

തീരുമാനമായിട്ടില്ലെന്ന് പ്രിയദർശൻ, അപ്പോൾ ശ്രീകുമാർ പറഞ്ഞ കുഞ്ഞാലിമരയ്ക്കാർ ഏത്? - കൺഫ്യൂഷനടിച്ച് ആരാധകർ

പ്രിയദർശൻ
, ശനി, 17 ഫെബ്രുവരി 2018 (08:56 IST)
മലയാളികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയാണ് കുഞ്ഞാലിമരയ്ക്കാർ സിനിമ പ്രഖ്യാപിച്ചത്. മോഹൻലാലും മമ്മൂട്ടിയും കുഞ്ഞാലി മരയ്ക്കാർ ആകുന്നുവെന്ന് വാർത്തകൾ വന്നെങ്കിലും പിന്നീട് പ്രൊജക്ടിൽ നിന്നും പ്രിയദർശൻ പിൻമാറുകയായിരുന്നു. മമ്മൂട്ടിയുടെയും സ‌ന്തോഷ് ശിവന്റേയും കുഞ്ഞാലിമരയ്ക്കാർ വരട്ടേയെന്ന് പ്രിയദർശൻ പറഞ്ഞു.
 
അതേസമയം, കഴിഞ്ഞ ദിവസം മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാ‌നം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാർ ഉടൻ തുടങ്ങുമെന്ന് ഗായകൻ എം ജി ശ്രീകുമാർ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതോടെ മോഹൻലാലും കുഞ്ഞാലിമരയ്ക്കാർ ആകുന്നുണ്ടെന്ന് വീണ്ടും വാർത്ത വന്നു. എന്നാൽ, ഇപ്പോൾ ഈ വാർത്തയും നിഷേധിച്ചിരിക്കുകയാണ് സംവിധായകൻ.  
 
സിനിമ സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ലെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കി. ഇപ്പോൾ മറ്റൊരു ബോളി‌വുഡ് ചിത്രത്തിനായി തയ്യാറെടുക്കുകയാണ് പ്രിയദർശൻ. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരയ്ക്കാർ ഈ വർഷം അവസാനം ഷൂട്ടിംഗ് തുടങ്ങുമെന്നാണ് റിപ്പോർട്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലേലം 2: താരനിരയില്‍ വന്‍ മാറ്റം? ചാക്കോച്ചിയായി മോഹന്‍ലാല്‍ ?