Webdunia - Bharat's app for daily news and videos

Install App

ഇതിനൊക്കെ പൈസ ഇറക്കുന്നവരെ മടല് വെട്ടി അടിക്കണം: ജാക്ക് ആൻഡ് ജില്ലിനെതിരെ സംവിധായിക

Webdunia
വെള്ളി, 24 ജൂണ്‍ 2022 (15:05 IST)
മഞ്ജു വാര്യർ, കാളിദാസ് ജയറാം എന്നിവരെ കേന്ദ്രകഥാപാത്രമാക്കി സന്തോഷ് ശിവൻ ഒരുക്കിയ ജാക്ക് ആൻഡ് ജിൽ എന്ന സിനിമയ്ക്കെതിരെ രൂക്ഷവിമർശനവവുമായി സംവിധായിക കുഞ്ഞില മാസിലാമണി. ഇതിനൊക്കെ പൈസ ചിലവാക്കുന്നവരെ മടല് വെട്ടി അടിക്കണമെന്നായിരുന്നു സംവിധായിക പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കുഞ്ഞില മാസിലാമണിയുടെ പ്രതികരണം.
 
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം
 
ഞാന്‍ ജാക്ക് ആന്റ് ജില്‍ സിനിമ മുഴുവന്‍ ഇരുന്ന് കണ്ടു. അതിന് തന്നെ വേണം ഒരു പ്രത്യേക കഴിവ്. പക്ഷേ ഇങ്ങനെ ഒരു സിനിമ എടുക്കാന്‍ തീരുമാനിച്ച് അതിന് പൈസ ഇറക്കാന്‍ ആളുകളെ സമീപിക്കാനാണ് ഏറ്റവും കഴിവ് വേണ്ടത്. ഇതിനൊക്കെ പൈസ ഇറക്കുന്നവരെ മടല് വെട്ടി അടിക്കണം. 
 
എന്താ ഇവരുടെ ഒക്കെ വിചാരം? മനുഷ്യരൊക്കെ വിഡ്ഢികളാണെന്നോ? ഉളുപ്പുണ്ടോ നിങ്ങക്ക്? പൈസയ്ക്ക് പഞ്ഞമില്ല. കോണ്ടാക്ട്സ്, കണക്ഷന്‍സ് ഒന്നിനും ഒരു കുറവുമില്ല. അഭിനയിക്കാന്‍ വലിയ താരങ്ങളുടെ ഡേറ്റ് കിട്ടാന്‍ പ്രയാസമില്ല. എന്നിട്ട് ഇതൊന്നും ഇല്ലാതെ സിനിമ എടുക്കാന്‍ അലഞ്ഞലഞ്ഞ് നടക്കുന്ന ഒരു വലിയ വിഭാഗം ആള്‍ക്കാരുള്ള ഒരു സ്ഥലത്തിരുന്ന് ഈ ധൂര്‍ത്ത് ചെയ്യാന്‍ എങ്ങനെ ധൈര്യം വരുന്നു?
 
 കുട്ടികള്‍ പട്ടിണി കിടന്ന് മരിക്കുമ്പോ ഭക്ഷണം വേസ്റ്റ് ചെയ്യാന്‍ പാടില്ല എന്ന് പറയുന്ന മാതാപിതാക്കളോട് എനിക്ക് വലിയ യോജിപ്പൊന്നുമില്ല. എന്നാ സിനിമ ചെയ്യാന്‍ ആഗ്രഹിച്ച് നടക്കുന്ന ആളുകളുടെ ഇടയിലെ ഏറ്റവും മോശം കഥയ്ക്ക് പോലും ഇതിനേക്കാള്‍ സത്യസന്ധതയും നിലവാരവും ഉണ്ടാവും എന്ന് ഉറപ്പുള്ളപ്പോള്‍, എല്ലാ പ്രിവിലേജും ഉള്ള ആളുകള്‍ ഇങ്ങനെയുള്ള സിനിമകള്‍ എടുക്കുന്നതില്‍പ്പരം അശ്ലീലമില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments