Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കുറുപ്പ്' തിയറ്ററുകളിലെത്തിയത് മമ്മൂട്ടിയുടെ നിര്‍ബന്ധത്താല്‍; ഒ.ടി.ടി.ക്ക് നല്‍കാന്‍ ദുല്‍ഖര്‍ തയ്യാറായിരുന്നു

'കുറുപ്പ്' തിയറ്ററുകളിലെത്തിയത് മമ്മൂട്ടിയുടെ നിര്‍ബന്ധത്താല്‍; ഒ.ടി.ടി.ക്ക് നല്‍കാന്‍ ദുല്‍ഖര്‍ തയ്യാറായിരുന്നു
, വെള്ളി, 12 നവം‌ബര്‍ 2021 (09:18 IST)
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത 'കുറുപ്പ്' ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാന്‍ ആലോചന നടന്നിരുന്ന സമയത്ത് വിലക്കിയത് മമ്മൂട്ടി. ഒ.ടി.ടി. പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമില്‍ നിന്ന് അടക്കം കുറിപ്പിന് മികച്ച ഓഫറുകള്‍ ലഭിച്ചിരുന്നു. എന്നാല്‍, കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയറ്ററുകള്‍ തുറക്കുമ്പോള്‍ സിനിമ വ്യവസായത്തിനു കരുത്ത് പകരാന്‍ കുറുപ്പിന് സാധിക്കുമെന്ന് മമ്മൂട്ടി അഭിപ്രായപ്പെട്ടു. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് കുറുപ്പ് നിര്‍മിച്ചിരിക്കുന്നത്. 
 
ഒ.ടി.ടി. പ്ലാറ്റ്ഫോമിലേക്ക് ഇപ്പോള്‍ സിനിമ നല്‍കരുതെന്നും തിയറ്റര്‍ റിലീസിനായി കാത്തിരിക്കുകയാണ് നല്ലതെന്നും മകന്‍ ദുല്‍ഖറിനോട് മമ്മൂട്ടി പറയുകയായിരുന്നു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഒ.ടി.ടി. റിലീസ് തന്നെയാണ് നല്ലതെന്ന് ദുല്‍ഖറും വിചാരിച്ചിരുന്നു. എന്നാല്‍, തിയറ്റര്‍ റിലീസിനായി കാത്തിരിക്കണമെന്ന് വാപ്പച്ചി പറഞ്ഞതോടെ ഒ.ടി.ടി. റിലീസ് ചര്‍ച്ച ദുല്‍ഖര്‍ അവസാനിപ്പിച്ചു. 
 
തിയറ്ററില്‍ റിലീസ് ചെയ്ത് 30 ദിവസത്തിനു ശേഷം ആവശ്യമെങ്കില്‍ ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ കൂടി പ്രദര്‍ശിപ്പിക്കാമെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടതായി മലയാള സിനിമയോട് ഏറ്റവും അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മമ്മൂട്ടിയുടെ നിര്‍ദേശം കുറുപ്പിന്റെ നിര്‍മാതാവ് കൂടിയായ ദുല്‍ഖര്‍ അംഗീകരിക്കുകയായിരുന്നു. കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയറ്ററുകള്‍ തുറക്കുമ്പോള്‍ വ്യവസായം പഴയപോലെ സജീവമാകാന്‍ ആവശ്യമായതെല്ലാം ചെയ്യാമെന്ന് തിയറ്റര്‍ ഉടമകള്‍ക്ക് മമ്മൂട്ടി ഉറപ്പുനല്‍കിയിട്ടുണ്ട്. മാത്രമല്ല, കുറുപ്പ് തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വൃത്തങ്ങളുമായി മമ്മൂട്ടിയും അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൃഥ്വിരാജിന്റെ നായിക, ഈ താരത്തെ മനസിലായോ ? വീഡിയോ