Select Your Language

Notifications

webdunia
webdunia
webdunia
webdunia

TEASER: 'കുരുവിപാപ്പ' ഡിസംബറില്‍, ടീസര്‍ കണ്ടില്ലേ ?

Vineeth and Muktha starrer 'Kuruvipaappa' to release in December movie teaser

കെ ആര്‍ അനൂപ്

, ശനി, 11 നവം‌ബര്‍ 2023 (10:41 IST)
വിനീത്, കൈലാഷ്, ലാല്‍ജോസ്, മുക്ത, മണിക്കുട്ടന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് 'കുരുവിപാപ്പ'.ജോഷി ജോണ്‍ സംവിധാനം ചെയ്യുന്ന സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ ആദ്യവാരം റിലീസിന് എത്തും. സിനിമയുടെ ടീസര്‍ കാണാം.
വിനീത്, കൈലാഷ്, ലാല്‍ ജോസ്, മുക്ത, തന്‍ഹ ഫാത്തിമ, മണിക്കുട്ടന്‍, സന്തോഷ് കീഴാറ്റൂര്‍, രാജേഷ് ശര്‍മ്മ, മജീദ്, ഇബ്രാഹിംകുട്ടി, കൊല്ലം സുധി, സിനില്‍ സൈനുദ്ധീന്‍, സീനത്ത്, ജീജ സുരേന്ദ്രന്‍, നിലംബൂര്‍ ആയിഷ, രമ്യ പണിക്കര്‍, അതിഥി റായ്, റാഹീല്‍ റഹിം, രമ്യ രാജേഷ്,സിദ്ധാര്‍ഥ് സത്യന്‍, പോളി വടക്കന്‍, അരിസ്റ്റോ സുരേഷ്, സുനില്‍ ശിവറാം, റിയാ ഡേവിഡ്, സുനില്‍ ചാലക്കുടി തുടങ്ങിയ താരങ്ങളും സിനിമയിലുണ്ട്.
 
ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ധന്യ പ്രദീപ് എന്നിവരുടെ വരികള്‍ക്ക് പ്രദീപ് ടോം, യൂനിസ് യോ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്. വിപിന്‍ മോഹന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.ഫാമിലി സറ്റയര്‍ ഗണത്തിലുള്ള ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ബിസ്മത് നിലമ്പൂര്‍ ജാസ്മിന്‍ ജാസ് എന്നിവര്‍ ചേര്‍ന്നാണ്.
 
സീറോ പ്ലസ് എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ ഖാലിദ്.കെ, ബഷീര്‍ കെ.കെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാളിദാസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, വീഡിയോ കണ്ടില്ലേ ?