Webdunia - Bharat's app for daily news and videos

Install App

പ്രഭുവുമായി കടുത്ത പ്രണയം, വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹം; ശിവാജി ഗണേശന്‍ എതിര്‍ത്തതോടെ ഇരുവരും വേര്‍പിരിഞ്ഞു, നടി ഖുശ്ബുവിന്റെ ജീവിതം ഇങ്ങനെ

നഖാത് ഖാന്‍ എന്നാണ് താരത്തിന്റെ ആദ്യത്തെ പേര്

Webdunia
വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (11:28 IST)
പ്രശസ്ത സിനിമാ താരം ഖുശ്ബു സുന്ദറിന്റെ ജന്മദിനമാണ് ഇന്ന്. 1970 സെപ്റ്റംബര്‍ 29 നാണ് ഖുശ്ബുവിന്റെ ജനനം. താരത്തിനു ഇപ്പോള്‍ 52 വയസ്സാണ് പ്രായം. നടി, രാഷ്ട്രീയക്കാരി, സിനിമ നിര്‍മാതാവ്, ടെലിവിഷന്‍ അവതാരക എന്നീ നിലയിലെല്ലാം ശ്രദ്ധിക്കപ്പെട്ട താരമാണ് ഖുശ്ബു. 
 
നഖാത് ഖാന്‍ എന്നാണ് താരത്തിന്റെ ആദ്യത്തെ പേര്. മുസ്ലിം കുടുംബത്തിലാണ് ഖുശ്ബു ജനിച്ചത്. ബാലതാരമായി സിനിമയിലെത്തിയപ്പോള്‍ ഖുശ്ബു എന്ന പേര് സ്വീകരിച്ചു. 
 
നടന്‍ പ്രഭുവുമായി ഖുശ്ബു ഡേറ്റിങ്ങില്‍ ആയിരുന്നു. 1991 ല്‍ ചിന്ന തമ്പി എന്ന സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുമ്പോഴാണ് ഖുശ്ബുവും പ്രഭുവും പ്രണയത്തിലാകുന്നത്. 1993 സെപ്റ്റംബര്‍ 12 ന് ഇരുവരും വിവാഹിതരായി. പ്രഭുവിന്റെ പിതാവ് ശിവാജി ഗണേശന്‍ ഈ ബന്ധത്തിനു എതിരായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നാല് മാസത്തിനു ശേഷം പ്രഭുവും ഖുശ്ബുവും വേര്‍പിരിഞ്ഞു. 
 
രണ്ടായിരത്തില്‍ സംവിധായകനും നിര്‍മാതാവും നടനുമായ സുന്ദറിനെ ഖുശ്ബു വിവാഹം കഴിച്ചു. പിന്നീട് ഖുശ്ബു സുന്ദര്‍ എന്ന് പേര് മാറ്റി. സുന്ദറിനെ വിവാഹം കഴിച്ച ശേഷം ഖുശ്ബു ഹിന്ദു മതം സ്വീകരിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments