Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി - ലാൽ ജോസ് - ശ്രീനിവാസൻ ചിത്രം 'കുറ്റിയിൽ ചാണ്ടി'; നടക്കാതെ പോയ ആ ചിത്രത്തിന് എന്ത് സംഭവിച്ചു?

Webdunia
ബുധന്‍, 23 ജനുവരി 2019 (10:38 IST)
മമ്മൂട്ടിയെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്‌ത അരങ്ങേറ്റ ചിത്രമാണ് ഒരു മരവത്തൂർ കനവ്. കമലിന്റെ ശിഷ്യനായ ലാൽ ജോസിന്റെ ആദ്യ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ശ്രീനിവാസൻ ആയിരുന്നു. ഈ മൂന്ന് കൂട്ടുകെട്ടും ചേർന്ന് പ്രേക്ഷകരെ കൈയിലെടുക്കുകയും ചിത്രം ഹിറ്റാകുകയും ചെയ്‌തു.
 
എന്നാൽ ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങി പാതിയായിട്ടും ചിത്രത്തിന് പേര് കണ്ടെത്തിയിരുന്നില്ല. ഗുരുവായ കമല്‍ ചിത്രങ്ങളുടെ പേര് പോലെ ആകര്‍ഷണീയമായ ഒരു പേര് വേണമെന്നായിരുന്നു ലാല്‍ജോസ് ശ്രീനിവാസനോട് പറഞ്ഞത്. നിരവധി പേരുകള്‍ ചര്‍ച്ച ചെയ്തെങ്കിലും ഒന്നും ആര്‍ക്കും സ്വീകാര്യമായില്ല. 
 
അതേസമയം ടൈറ്റില്‍ നാമമായാല്‍ തെറ്റില്ല എന്നായിരുന്നു മമ്മൂട്ടിയുടെ മനസ്സിൽ‍. ഇതറിഞ്ഞ ശ്രീനിവാസൻ സംവിധായകനായ ലാൽ ജോസിനേയും വിളിച്ച് മമ്മൂട്ടിയെ ചെന്നുകണ്ടു. ചിത്രത്തിന് 'കുറ്റിയിൽ ചാണ്ടി' എന്ന് പേരും പറഞ്ഞു. ചിത്രത്തിലെ കഥാപാത്രത്തിന്റെ മുഴുവൻ പേരാണിതെന്നും നാളത്തന്നെ നമുക്ക് ടൈറ്റിൽ പരസ്യപ്പെടുത്താമെന്നും ശ്രീനിവാസൻ പറഞ്ഞു.
 
സ്വതസിദ്ധമായ ശൈലിയില്‍ ചിരിച്ചു കൊണ്ട് ശ്രീനിവാസന്‍ ഇങ്ങനെ പറഞ്ഞു കഴിഞ്ഞതും. മമ്മൂട്ടിയും ലാല്‍ജോസും ശ്രീനിവസാനെ നോക്കി പൊട്ടിച്ചിരിക്കുകയായിരുന്നു. ഒടുവിൽ‍, ചിത്രീകരണം തീരാറായപ്പോഴായിരുന്നു മറവത്തൂര്‍ കനവെന്ന മനോഹര ടൈറ്റില്‍ കണ്ടെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

സ്പായുടെ മറവിൽ അനാശാസ്യം: 5 പേർ പിടിയിൽ

അടുത്ത ലേഖനം
Show comments