Select Your Language

Notifications

webdunia
webdunia
webdunia
webdunia

സണ്ണി ലിയോണ്‍ വന്നു, ഇനി മമ്മൂട്ടിക്കൊപ്പം; ബോളിവുഡ് സുന്ദരിക്ക് വന്‍ സ്വീകരണം

സണ്ണി ലിയോണ്‍ വന്നു, ഇനി മമ്മൂട്ടിക്കൊപ്പം; ബോളിവുഡ് സുന്ദരിക്ക് വന്‍ സ്വീകരണം
കൊച്ചി , ബുധന്‍, 23 ജനുവരി 2019 (09:45 IST)
മമ്മൂട്ടി നായകനായി എത്തുന്ന മധുരരാജ എന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ ഭാഗമാകാന്‍ ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ കൊച്ചിയിലെത്തി.

ചൊവ്വാഴ്‌ച കൊച്ചിയിലെത്തിയ സണ്ണിയെ വന്‍ സ്വീകരണത്തോടെയാണ് വിമാനത്താവളത്തില്‍ നിന്നും ആരാധകരും സിനിമയുടെ അണിയറപ്രവര്‍ത്തകരും എതിരേറ്റത്. ചിത്രത്തിന്റെ നിര്‍മാതാവ് നെല്‍സണ്‍ ഐപ്പ് നേരിട്ടെത്തിയിരുന്നു.

സണ്ണിക്ക് വിമാനത്താവളത്തില്‍ ലഭിച്ച സ്വീകരണത്തിന്റെ വീഡിയോ സമൂഹമാധ്യങ്ങളില്‍ വൈറലാകുകയാണ്.
വൈശാഖിന്റെ സംവിധാനത്തിലെത്തുന്ന മധുരരാജയില്‍ താരത്തിന്റെ ഐറ്റം ഡാന്‍‌സ് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

സിനിമയുടെ കഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഗാനമാണിതെന്ന് സണ്ണി വ്യക്തമാക്കിയിരുന്നു. താന്‍ മമ്മൂട്ടിയുടെ വലിയ ആരാധികയാണെന്നും അദ്ദേഹത്തോടൊപ്പം ഒരുമിച്ച് സ്‌ക്രീനിലെത്താന്‍ കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

“പിറന്നാള്‍ സന്ദേശത്തിന്റെ അര്‍ഥം ചോദിച്ച് പൃഥ്വിയുടെ വീട്ടില്‍ എത്തിയ ടൊവിനോ“; താരത്തെ വിടാതെ ട്രോളര്‍മാര്‍