Publish Date: Mon, 11 Oct 2021 (15:52 IST)
Updated Date: Mon, 11 Oct 2021 (15:56 IST)
ലോഹിതദാസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നടിയാണ് ലക്ഷ്മി ഗോപാലസ്വാമി.അരയന്നങ്ങളുടെ വീട് എന്ന സിനിമയില്‍ മമ്മൂട്ടിയുടെ നായികയായാണ് തുടക്കം. അഭിനയ ജീവിതം ആരംഭിച്ച് 22 വര്‍ഷങ്ങള്‍ പിന്നിടുന്ന താരത്തിന്റെ വിവാഹ വാര്‍ത്തകളാണ് പുറത്തുവരുന്നത്.
52 വയസ്സുള്ള നടി ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല. ഇത്രയും നാള്‍ വിവാഹം ചെയ്യാതിരുന്ന അതിന്റെ കാരണവും നടി നേരത്തെ തുറന്നു പറഞ്ഞിരുന്നു. തനിക്ക് കല്യാണം കഴിക്കണമെന്ന ആഗ്രഹമുണ്ട്.എന്നാല്‍ കഴിക്കാത്തതിന് പലതുണ്ട് കാരണങ്ങള്‍. ഒരുപക്ഷെ തന്റെ ആഗ്രഹങ്ങളാകാം അതിനു കാരണം. സിനിമയില്‍ അല്ലാതെ ജീവിതത്തില്‍ എന്തോ നേടണമെന്ന ആഗ്രഹം തനിക്കുണ്ടായിരുന്നു. അതിനു പിന്നാലെയായിരുന്നു താനെന്നും വിവാഹം എന്നത് സംഭവിക്കുമ്പോള്‍ സംഭവിക്കട്ടെ എന്നതായിരുന്നു ലക്ഷ്മി ഗോപാലസ്വാമിയുടെ നിലപാട്.
എന്തായാലും നടിയുടെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ ആരായിരിക്കും വരന്‍ എന്ന ആകാംഷയിലാണ് ആരാധകര്‍.