Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിറന്നാള്‍ ആഘോഷിച്ച് ലക്ഷ്മി നക്ഷത്ര, താരത്തിന്റെ പ്രായം, പുതിയ ചിത്രങ്ങള്‍

പിറന്നാള്‍ ആഘോഷിച്ച് ലക്ഷ്മി നക്ഷത്ര, താരത്തിന്റെ പ്രായം, പുതിയ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

, ശനി, 2 സെപ്‌റ്റംബര്‍ 2023 (11:12 IST)
വേറിട്ട അവതരണ ശൈലിയിലൂടെ കേരളത്തിലെ മുന്‍നിര ടെലിവിഷന്‍ അവതാരകയായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര.ഫ്‌ലവേഴ്‌സ് ടിവിയിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് ലക്ഷ്മി കൂടുതല്‍ ശ്രദ്ധ നേടിയത്. 2 സെപ്റ്റംബര്‍ 1991ന് ജനിച്ച താരത്തിന് 32 വയസ്സാണ് പ്രായം.

'എന്റെ ജീവിതത്തില്‍ മറ്റൊരു വര്‍ഷം കൂടി ചേര്‍ത്തതിന് ദൈവത്തിന് നന്ദി. ഞാന്‍ നന്ദിയുള്ളവളാണ്! നിങ്ങളുടെ മനോഹരമായ ജന്മദിന ആശംസകള്‍ക്ക് എല്ലാവര്‍ക്കും നന്ദി',-ലക്ഷ്മി നക്ഷത്ര പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചു. 
ഉണ്ണികൃഷ്ണന്റെയും ബിന്ദു ഉണ്ണികൃഷ്ണന്റെയും മകളായ ലക്ഷ്മി തൃശൂരിലെ കൂര്‍ക്കഞ്ചേരി സ്വദേശിയാണ്.
സ്‌കൂള്‍ പഠന കാലം മുതലേ നിരവധി പരിപാടികളില്‍ താരം പങ്കെടുക്കാറുണ്ട്.അഭിനയം, മോണോആക്റ്റ്, സംഗീത മത്സരങ്ങള്‍ എന്നിവയില്‍ കേരള സ്‌കൂള്‍ കലോത്സവത്തില്‍ സമ്മാനങ്ങളെല്ലാം നേടിയിട്ടുണ്ട്.
ഫംഗ്ഷണല്‍ ഇംഗ്ലീഷ് ബിരുദധാരി കൂടിയാണ് ലക്ഷ്മി. ഇരിഞ്ചലകുഡയിലെ ക്രൈസ്റ്റ് കോളജിലായിരുന്നു പഠിച്ചത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ജയിലര്‍' ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു, എത്തുന്നത് 5 ഭാഷകളില്‍