Select Your Language

Notifications

webdunia
webdunia
webdunia
webdunia

'വഴങ്ങാത്തതിനാൽ സെറ്റിൽ പരസ്യമായി അപമാനിച്ചു, ആരും ഒന്നും മിണ്ടിയില്ല' - മലയാളി സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുമായി ലക്ഷ്മി

സ്ത്രീകളെ ഇപ്പോഴും കീഴടക്കി വെച്ചിരിക്കുന്ന സിനിമ മേഖല! - ഗുരുതര ആരോപണങ്ങളുമായി ലക്ഷ്മി

'വഴങ്ങാത്തതിനാൽ സെറ്റിൽ പരസ്യമായി അപമാനിച്ചു, ആരും ഒന്നും മിണ്ടിയില്ല' - മലയാളി സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുമായി ലക്ഷ്മി
, വെള്ളി, 10 മാര്‍ച്ച് 2017 (14:01 IST)
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിലൂടെയാണ് മലയാളികൾക്ക് ലക്ഷ്മി രാമകൃഷ്ണൻ പരിചിതയാകുന്നത്. തെന്നിന്ത്യയിലെ പ്രമുഖ നടിയ്ക്ക് നേരെയുണ്ടായ ആക്രമണം വിവാദമായതോടെ നിരവധി പേരാണ് തനിയ്ക്കുണ്ടായ അനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. അതിൽ അവസാനത്തയാളാണ് ലക്ഷ്മി.
 
ലക്ഷ്മി ആരോപണം ഉന്നയിക്കുന്നത് മലയാളത്തിലും തമിഴിലും പ്രശസ്തനായ സംവിധായകനെതിരെയാണ്. സംവിധായകൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് നടിയും സംവിധായികയുമായ ലക്ഷ്മി വെളിപ്പെടുത്തിയിരിക്കുന്നത്. സംവിധായകന് വഴങ്ങാത്തതിനാൽ തന്നെ എറ്റിൽ വെച്ച് അപമാനിച്ചുവെന്നും ലക്ഷ്മി പറയുന്നു.
 
സംവിധായകന്റെ പെരുമാറ്റത്തെ ചോദ്യം ചെയ്ത തന്നെ അപമാനിക്കുകയും പ്രതികാരം ചെയ്യുകയും ചെയ്തു. അഭിനയിച്ച ചില രംഗങ്ങള്‍ 25 തവണയൊക്കെ വീണ്ടും ചിത്രീകരിച്ചു. മന:പ്പൂര്‍വ്വമായിരുന്നു അത്. മോശം പെരുമാറ്റത്തിന് മാപ്പ് പറയണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കൂടുതല്‍ മോശമായിട്ടായിരുന്നു പെരുമാറ്റം. സിനിമാമേഖലയില്‍ ഉടനീളം ഇത്തരം ആളുകളുണ്ടെന്നും പക്ഷേ ആരും ഇതേക്കുറിച്ച് സംസാരിക്കുന്നില്ല. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ലക്ഷ്മിയുടെ തുറന്നുപറച്ചില്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാവരും അഭിനന്ദിച്ചു, ലാലേട്ടനും വിളിച്ചു; പക്ഷേ ഒരാൾ വിളിച്ചപ്പോൾ മാത്രം ലേശം ഭയം തോന്നി: വിനായകൻ