Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിഹേവിംഗ് മികച്ച അഭിനയമായി തെറ്റിദ്ധരിക്കപ്പെടുന്നത് അപകടമാണ്:- ലാൽ ജോസ് പറയുന്നു

ബിഹേവിംഗ് മികച്ച അഭിനയമായി തെറ്റിദ്ധരിക്കപ്പെടുന്നത് അപകടമാണ്:- ലാൽ ജോസ് പറയുന്നു

ബിഹേവിംഗ് മികച്ച അഭിനയമായി തെറ്റിദ്ധരിക്കപ്പെടുന്നത് അപകടമാണ്:- ലാൽ ജോസ് പറയുന്നു
, ശനി, 29 ഡിസം‌ബര്‍ 2018 (12:58 IST)
അഭിനേതാക്കളുടെ സ്വാഭാവിക അഭിനയമാണ് ചിത്രത്തെ അതിന്റെ ഏറ്റവും മികച്ച രീതിയിലേക്ക് നയിക്കുന്നത്. സ്വാഭാവിക അഭിനയമാണ് പ്രേക്ഷകർ ഇഷ്‌ടപ്പെടുന്നതും. അവാർഡ് വേദികളിലും മറ്റു ഭാഷകളിലുമൊക്കെ പ്രത്യേകം ഈ രീതി പരാമർശിക്കപ്പെടാറുമുണ്ട്. 
 
എന്നാൽ ഇത്തരത്തിൽ ബിഹേവ് ചെയ്യുന്നതിനെ മികച്ച അഭിനയമാണ് തെറ്റിദ്ധരിക്കരുതെന്നു സംവിധായകൻ ലാൽ ജോസ് പറയുന്നു. തന്റെ സിനിമാ ജീവിതത്തിലെ അനുഭവം വെച്ചുകൊണ്ട് ഈ കാര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ലാൽജോസ്.
 
'ഒമ്പതും പത്തും വര്‍ഷം അസിസ്റ്റന്റായും അസോസിയേറ്റായും വര്‍ക്ക് ചെയ്തതിന് ശേഷമാണ് ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നത്. അന്ന് ഞങ്ങള്‍ ഫിലിമിലാണ് ഷൂട്ട് ചെയ്യുന്നത്. ക്യാമറ സ്റ്റാര്‍ട്ട് ചെയ്തു കഴിഞ്ഞാല്‍ കിര്‍ര്‍ര്‍ എന്ന് ശബ്ദം കേള്‍ക്കും, ഫിലിം ഓടിക്കൊണ്ടിരിക്കുകയാണ്. അപ്പോള്‍ ഞങ്ങളും അഭിനയിക്കുന്നവരും കൂടുതല്‍ ഉത്തരവാദിത്വമുള്ളവരായിരുന്നു. ഒരു ടേക്ക് പോയിക്കഴിഞ്ഞാല്‍ പ്രൊഡ്യൂസര്‍ പുറകില്‍ നില്‍ക്കുന്നുണ്ടാകും. ഭയങ്കര പണച്ചിലവുള്ള കാര്യമാണ്. ഇപ്പോള്‍ ആ ചെലവ് വളരെ കുറഞ്ഞു. ഈ പേടി പോയി. 
 
രണ്ടിലധികം ക്യാമറകള്‍ വെച്ച് ഒരു സിറ്റുവേഷന്‍ കൊടുത്തിട്ട് ഒരു നാടകസ്‌റ്റേജില്‍ പെര്‍ഫോം ചെയ്യുന്നതുപോലെ ടോട്ടല്‍ സീന്‍ പെര്‍ഫോം ചെയ്യുകയാണ്. മൂന്ന് ക്യാമറകളും പകര്‍ത്തും അപ്പോള്‍ കണ്ടിന്യൂയിറ്റിയുടെ പ്രശ്‌നമില്ല. അതിന്റെ ഭാഗമായി അഭിനേതാക്കള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം കിട്ടുന്നുണ്ട്. ബിഹേവ് ചെയ്യാം. സ്‌പോട്ട് റെക്കോഡിങ് കൂടിയാകുമ്പോള്‍ കുറച്ചുകൂടി റിയലായി തോന്നും. പക്ഷെ ഇതിനെ നമ്മള്‍ ഭയങ്കര ആക്ടിങ്ങായി തെറ്റിദ്ധരിക്കുന്നത് അപകടമാണ്.
 
ഡ്രമാറ്റിക് പെര്‍ഫോമന്‍സ് ആവശ്യമുള്ള ക്യാരക്ടേഴ്‌സ് വരുമ്പോള്‍ പ്രശ്‌നം വരും. സീനുകളില്‍ നിന്ന് ഡ്രാമ കളയാനാണ് ശ്രമിക്കുന്നത്, ഡ്രമാറ്റിക് ആയുള്ള കാര്യങ്ങള്‍ വരാന്‍ പാടില്ല എന്നൊക്കെയാണ് പൊതുവെ ചെറുപ്പക്കാര്‍ പറയുന്നത്. പക്ഷെ അതില്‍ കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ഡ്രാമയില്ലെങ്കില്‍ സിനിമയില്ല. റിയല്‍ ലൈഫിലുള്ള പലതും നമുക്ക് സിനിമയില്‍ ചെയ്യാന്‍ പറ്റില്ല. എല്ലാത്തിലും ഡ്രാമയുണ്ട്. ഡ്രാമയില്ലാത്ത ഒരു സിനിമയും ഓടിയിട്ടില്ല. വളറെ റിയലിസ്റ്റാക്കാണെന്ന് പറയുന്നിടത്ത് റിയലാണെന്ന് തോന്നിപ്പിച്ച് ഒരു ഡ്രാമ പ്ലേ ചെയ്യുകയാണ് ചെയ്യുന്നത്. മുമ്പുണ്ടായിരുന്ന അഭിനയരീതിയില്‍ കുറച്ച് മാറ്റം വരും. പക്ഷെ ചില സിറ്റുവേഷനുകളില്‍ പെര്‍ഫോമന്‍സ് എന്ന് പറയുന്ന സംഗതി ഇപ്പോഴുമുണ്ട്.
 
ഫഹദ് ഫാസിലൊക്കെ പെര്‍ഫോം ചെയ്യുമ്പോൾ‍, തൊണ്ടിമുതലും ദൃക്‌സാക്ഷിയിലും ഒരു നോട്ടത്തിലൊക്കെ കൊണ്ടുവരുന്ന ഭയങ്കരമായ ഡ്രാമയുണ്ട്. ഭയങ്കര റിയലിസ്റ്റിക്കായിട്ട് അഭിനയിക്കുന്നില്ല എന്ന് തോന്നിപ്പിക്കുകയും ഭയങ്കരമായ പെര്‍ഫോമന്‍സ് നടക്കുന്നുമുണ്ട്. അത്തരം അഭിനേതാക്കളുടെ കാര്യം വ്യത്യസ്തമാണ്. പക്ഷെ ഇതിന്റെ കൂട്ടത്തില്‍ ഈ കെയര്‍ ഓഫില്‍ അത്ര ഡെപ്തില്ലാതെ ആള്‍ക്കാര് നല്ല അഭിനേതാക്കള്‍ നല്ല ആക്ടേഴ്‌സ് എന്ന് വിളിക്കപ്പെടുന്നുണ്ട്. 
 
പല ക്യാരക്ടര്‍ റോള്‍സ് ചെയ്യുന്ന ആള്‍ക്കാരുമായി വര്‍ക്ക് ചെയ്യുമ്പോള്‍ അത് മനസിലാകും. സാധാരണ ജീവിതത്തില്‍ ഉള്ളതുപോലെ ഇങ്ങനെ വര്‍ത്തമാനം പറഞ്ഞാല്‍ അഭിനയമാകും എന്നാണ് അവര്‍ ധരിച്ചുവെച്ചിരിക്കുന്നത്. എന്നേപോലുള്ള ആള്‍ക്കാര്‍ക്കും അഭിനയിക്കാന്‍ പറ്റുന്നത് ഈയൊരു സൗകര്യം കൊണ്ടാണ്'- ലാൽ ജോസ് പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹനിശ്ചയം കഴിഞ്ഞ് നാല് വർഷമായി: ഞെട്ടിത്തരിച്ച് ആരാധകർ