Webdunia - Bharat's app for daily news and videos

Install App

സിനിമയ്ക്കുള്ളിൽ ഒരു സിനിമ, ഇത് പൊളിക്കും! - ലാൽ പറയുന്നു...

ഹണിബീ:2 വിന്റെ സസ്പെൻസ് പുറത്തായി!

Webdunia
ശനി, 31 ഡിസം‌ബര്‍ 2016 (12:44 IST)
മലയാളത്തിലെ യൂത്തൻമാർ കാത്തിരിക്കുന്ന സിനിമയാണ് ഹണിബീ- 2. ചിത്രത്തിന്റെ ആദ്യഭാഗത്തിന് മികച്ച സ്വീകാര്യമായിരുന്നു ലഭിച്ചത്. അതേ ക്രൂ തന്നെയാണ് രണ്ടാംഭാഗത്തിലും എത്തു‌ന്നത്. ഹിറ്റുകളുടെ പരമ്പര സമ്മാനിച്ച ലാൽ ക്രിയേഷൻസിന്റെ പുതിയ ചിത്രമാണ് ‘ഹണിബീ 2’ . സംവിധാനം ചെയ്യുന്നത് ലാലിന്റെ മകൻ ജീൻപോൾ ലാൽ. ചിത്രത്തിന്റെ സസ്പെൻസ് പൊളിച്ചിരിക്കുകയാണ് നിർമാതാവ് ലാൽ. ചിത്രത്തിനുള്ളിൽ മറ്റൊരു സിനിമ. അതിന്റെ പേര് ഹണിബീ –2.5. 
 
''ഹണി ബീ–2 ശരിക്കും പറഞ്ഞാൽ രണ്ടു സിനിമയാണ്. ഇങ്ങനെയൊന്ന് മലയാളത്തിൽ ഇതുവരെയുണ്ടായിട്ടില്ല. ഒരു സിനിമാ ലൊക്കേഷനിലാണ് ഇതിന്റെ കഥ നടക്കുന്നത്. ഹണി ബീ 2.5 എന്ന മറ്റൊരു സിനിമയുടെ ലൊക്കേഷൻ. അതിന്റെ സംവിധായകൻ, നായകൻ, ക്രൂ എല്ലാം വേറെ ആളുകൾ. അതു പൂർണമായും മറ്റൊരു സിനിമ തന്നെയാണ്. ഒരേസമയം രണ്ടു സിനിമകൾ. രണ്ടു സിനിമകളും രണ്ടു സിനിമകളായിത്തന്നെ തിയറ്ററുകളിലെത്തും. ആസിഫ് അലിയുടെ അനുജനാണ് ഹണിബീ–2.5ന്റെ നായകൻ''. ലാൽ പറയുന്നു. 
 
ഒരേസമയം രണ്ടു പടങ്ങളാണു ഞങ്ങൾ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നതെന്ന് ലാൽ വ്യക്തമാക്കുന്നു. മോശം ബജറ്റിൽ ചെയ്യേണ്ട പടമല്ല ഇതെന്ന് എനിക്കു ബോധ്യമുണ്ടായിരുന്നു. അങ്ങനെയാണു വീണ്ടും നിർമാതാവാകാൻ തീരുമാനിക്കുന്നത്. ആളുകൾക്ക് ഇഷ്ടമാവുന്ന വിഷ്വൽ ട്രീറ്റായിരിക്കും ഹണീബീ 2: സെലിബ്രേഷൻസ്. പേരുപോലെ തന്നെ ഒരു ആഘോഷം തന്നെയാണീ സിനിമയെന്ന് ലാൽ പറയുന്നു.
(ഉള്ളടക്കത്തിന് കടപ്പാട്: മനോരമ ഓൺലൈൻ‌)

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്: വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് ഠാക്കൂർ, സുപ്രിയ സുളെ

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

അടുത്ത ലേഖനം
Show comments