അവാർഡ് മമ്മൂട്ടിക്ക് സമർപ്പിച്ച് കെ പി എസി ലളിത
ലളിതയ്ക്ക് മുത്തം നൽകി മമ്മൂട്ടി!
Publish Date: Mon, 12 Feb 2018 (09:24 IST)
Updated Date: Mon, 12 Feb 2018 (09:25 IST)
അഭിനയത്തിന്റെ തുടക്കം മുതൽ തന്നെ തന്റെ ഇഷ്ടനടിയാണ് കെപിഎസി ലളിതയെന്ന് മമ്മൂട്ടി. കെപിഎസി ലളിതയുടെ അഭിനയജീവിതത്തിന്റെ സുവർണജൂബിലി വർഷത്തിൽ ലളിതയെ ആദരിക്കുന്നതിനു നടത്തുന്ന ‘ലളിതം 50’ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. തന്റെ പ്രിയനടിക്ക് സദസ്സിന് മുന്നിൽ വെച്ച് മുത്തം നൽകിയാണ് മമ്മൂട്ടി സ്നേഹവും അഭിനന്ദനങ്ങളും അറിയിച്ചത്.
അമരം സിനിമയിലെ അഭിനയത്തിന് തനിക്കു ലഭിച്ച ദേശീയ അവാർഡ് മമ്മൂട്ടിക്ക് അർഹതപ്പട്ടതാണെന്ന് കെപിഎസി ലളിത വ്യക്തമാക്കി. അമരം സിനിമയുമായി ബന്ധപ്പെട്ട കഥ വെളിപ്പെടുത്തിയ ലളിത തനിക്ക് ലഭിച്ച അവാർഡ് മമ്മൂട്ടിക്ക് സമർപ്പിച്ചു.
അമരം സിനിമയുടെ ഡബ്ബിങ് സമയത്ത് ഏറ്റവും അധികം തന്നെ സഹായിച്ചത് മമ്മൂട്ടിയാണെന്ന് ലളിത വ്യക്തമാക്കി. മമ്മൂട്ടിയുടെ സഹായം സിനിമയിലെ അരയഭാഷ സംസാരിക്കുന്നതിൽ ഏറെ സഹായിച്ചുവെന്ന് അവർ വ്യക്തമാക്കി.
ലളിതയോടൊപ്പമാണ് അഭിനയിക്കേണ്ടത് എന്നു കേൾക്കുമ്പോൾ വലിയ സന്തോഷം തോന്നാറുണ്ടെന്ന് ഇന്നസന്റ് പറഞ്ഞു. ലളിതയുടെ ജോടി ആയി അഭിനയിക്കുന്നതിൽ എന്നും സന്തോഷമാണെന്നും ഇന്നസന്റ് പറഞ്ഞു. ഇന്നത്തെ സിനിമകളിൽ കാണുന്ന സ്വാഭാവിക അഭിനയം മലയാള സിനിമയിൽ തുടങ്ങിവച്ചത് ലളിതയാണെന്ന് സംവിധായകൻ രഞ്ജിത് പറഞ്ഞു.