Webdunia - Bharat's app for daily news and videos

Install App

ചിരി മാത്രം പോരാ...ഇത്തവണ ത്രില്ലടിപ്പിക്കാന്‍ നാദിര്‍ഷ, അര്‍ജുന്‍ അശോകന്റെ 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി' അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്
തിങ്കള്‍, 29 ജനുവരി 2024 (15:09 IST)
Once Upon A Time In Kochi
കോമഡി ത്രില്ലറുമായി നാദിര്‍ഷ വീണ്ടും എത്തുന്നു. 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി'എന്ന് പേരിട്ടിരിക്കുന്ന ചിത്രം കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കലന്തൂര്‍ ആണ് നിര്‍മ്മിക്കുന്നത്. ഈ സിനിമയിലൂടെ സംവിധായകന്‍ റാഫിയുടെ മകന്‍ മുബിന്‍ റാഫി നായകനാകുന്നു എന്നതാണ് ഒരു പ്രത്യേകത. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പൂര്‍ത്തിയായി എന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
 
റാഫിയും നാദിര്‍ഷും ഒന്നിക്കുന്നത് ഇത് ആദ്യമായാണ്. റാഫിയുടേതാണ് തിരക്കഥ. അര്‍ജുന്‍ അശോകനും ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ദേവിക സഞ്ജയ് നായികയായി വേഷമിടുന്നു.ഹിഷാം അബ്ദുല്‍ വഹാബ് ഒരുക്കിയ മനോഹരമായ ഗാനങ്ങള്‍ സിനിമയില്‍ ഉണ്ടാകും. 
 
 ഛായാഗ്രഹകന്‍ -ഷാജി കുമാര്‍, എഡിറ്റര്‍ -ഷമീര്‍ മുഹമ്മദ്. പ്രോജക്ട് ഡിസൈനര്‍ -സൈലക്‌സ് എബ്രഹാം, പ്രൊഡക്ഷന്‍ ഡിസൈനിംഗ് -സന്തോഷ് രാമന്‍, മേക്കപ്പ് -റോണെക്‌സ് സേവ്യര്‍, കോസ്റ്റ്യൂം -അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ശ്രീകുമാര്‍ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -ദീപക് നാരായണ്‍. പി ആര്‍ ഓ -മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് -യൂനസ് കുണ്ടായ്, ഡിസൈന്‍സ് -മാക്ഗുഫിന്‍.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments