Webdunia - Bharat's app for daily news and videos

Install App

ശ്രീ റെ‍ഡ്ഡിയോട് സഹതാപം മാത്രം; ആരോപണങ്ങൾക്ക് മറുപടിയുമായി ലോറൻസ്

ശ്രീ റെ‍ഡ്ഡിയോട് സഹതാപം മാത്രം; മറുപടിയുമായി ലോറൻസ്

Webdunia
തിങ്കള്‍, 30 ജൂലൈ 2018 (12:14 IST)
തെലുങ്ക് നടി ശ്രീ റെഡ്ഡിക്ക് മറുപടിയുമായി ലോറൻസ് രംഗത്ത്. ലോറൻസ് ഹോട്ടൽ റൂമിൽവെച്ച് ലൈംഗിമായി തന്നെ ഉപയോഗിച്ചെന്നതായിരുന്നു ഫേസ്‌ബുക്കിലൂടെയും ചാനൽ അഭിമുഖത്തിലൂടെയും ശ്രീ റെഡ്ഡി വെളിപ്പെടുത്തിയിരുന്നത്. എന്നാൽ  നടിയോട് സഹതാപം മാത്രമാണെന്നും താനൊരു തെറ്റും ചെയ്തിട്ടില്ലെന്നുമാണ് ലോറൻസ് പറയുന്നത്.
 
നടിയുടെ ഈ വെളിപ്പെടുത്തലിന്റെ ചെറിയ വീഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് വിശദീകരണം നല്‍കാൻ ലോറൻസ് നിർബന്ധിതനായത്. എന്നെ സംബന്ധിച്ചടത്തോളം ഇത് വലിയൊരു പ്രശ്നമല്ലെന്നും ഇതിനെക്കുറിച്ച് ഓർത്ത് ഞാൻ ആകുലപ്പെടുന്നുമില്ലെന്നും ലോറൻസ് പറഞ്ഞു. ഇതിനൊരു വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകർ എന്നെ വിളിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊരു വിശദീകരണമെന്നും അദ്ദേഹം പറയുന്നു.
 
"തെലുങ്ക് ചിത്രം റിബലിന്റെ സമയത്താണ് ശ്രീ റെഡ്ഡി എന്നെ കാണുന്നതെന്നാണ് അവർ പറയുന്നത്. അതും ഏഴ് വർഷം മുമ്പ്. അപ്പോൾ തന്നെ പറയേണ്ടിരുന്ന കാര്യം ഏഴ് വർഷത്തിന് ശേഷം പറയുന്നതിൽ എന്ത് അർഥം. എന്റെ റൂമിൽ ദൈവത്തിന്റെ ചിത്രവും രുദ്രാക്ഷ മാലയും കണ്ടുവെന്നും ശ്രീ റെഡ്ഡി പറയുന്നു. രുദ്രാക്ഷ മാലയും ദൈവത്തിന്റെ ചിത്രവും ഉപയോഗിച്ച് റൂമിൽ പൂജ നടത്താൻ മാത്രം വിഡ്ഢിയല്ല ഞാൻ" എന്നും കുറിപ്പിൽ ലോറൻസ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലഹരി ഉപയോഗിക്കുന്ന സിനിമ താരങ്ങള്‍ ആരൊക്കെ? വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്, മുഖം നോക്കാതെ നടപടി

അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി

പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; തസ്ലിമയുമായി എന്ത് ബന്ധം?

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments