ഹനാൻ ഇനി മൂന്ന് സിനിമകളിൽ അഭിനയിക്കും
ഹനാൻ ഇനി മൂന്ന് സിനിമകളിൽ അഭിനയിക്കും
Publish Date: Sun, 29 Jul 2018 (15:13 IST)
Updated Date: Sun, 29 Jul 2018 (15:14 IST)
ഉപജീവനത്തിനായി സ്‌കൂൾ യൂണിഫോമിൽ മത്സ്യ കച്ചവടത്തിനിറങ്ങിയ കോളേജ് വിദ്യാര്‍ത്ഥിനി ഹനാന്‍ ഇനി മൂന്നു ചിത്രങ്ങളില്‍ ഒരേ സമയം അഭിനയിക്കും. ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനുള്ള മുന്‍കൂര്‍ തുകയുടെ ചെക്ക് നിര്‍മ്മാതാവ് ഹനാനു കൈമാറി.
ഒരേ സമയം മൂന്ന് ചിത്രങ്ങളിലേക്കാണ് ഹനാന് അവസരം തേടി എത്തിയിരിക്കുന്നത്. വൈറല്‍ 2019, അരക്കള്ളന്‍ മുക്കാല്‍ കള്ളൻ, മിഠായി തെരുവ് എന്നീ ചിത്രങ്ങളില്‍ അഭിനയിക്കാനാണ് നിര്‍മ്മാതാവ് നൗഷാദ് ആലത്തൂര്‍ ഹനാനെ ക്ഷണിച്ചിരിക്കുന്നത്.
സപ്പോര്‍ട്ട് ചെയ്ത എല്ലാവരോടും നന്ദിയുണ്ടെന്നും അധ്വാനിച്ച് പ്രതിഫലം കിട്ടുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ഹനാന്‍ പറഞ്ഞു. കോതമംഗലത്തെ ആയൂര്‍ ഗ്രഹം ആയുര്‍ വേദ കേന്ദ്രത്തില്‍ കഴിയുകയാണ് ഹനാൻ.