ഇനിയൊരു വിവാഹമുണ്ടാകുമോ?; ആരാധകരുടെ ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി ലെന
ഇനിയൊരു വിവാഹമുണ്ടാകുമോ?; ലെനയുടെ മറുപടി കേട്ട് ആരാധകര്‍ ഞെട്ടി !
Publish Date: Mon, 18 Dec 2017 (15:57 IST)
Updated Date: Mon, 18 Dec 2017 (16:05 IST)
വ്യത്യസ്ഥങ്ങളായ റോളുകള്‍ കൊണ്ട് ആരാധകരുടെ ഹൃദയം കവര്‍ന്ന നടിയാണ് ലെന. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയുന്നത് താരത്തിന്റെ വിവാഹ മോചനത്തെ കുറിച്ചാണ്. ഇനി ലെന വിവാഹം കഴിക്കുമോ? എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. എന്നാല്‍ ആരാധകരുടെ സംശയത്തിന് താരം തന്നെ നേരിട്ട് മറുപടി നല്‍കിയിരിക്കുകയാണ്.
ജീവിതത്തില്‍ ഇപ്പോഴൊരു കൂട്ടുവേണ്ടെന്നാണ് ലെന പറയുന്നത്. വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടി ഇത്തരത്തില്‍ ആയിരുന്നു. എനിക്ക് കുറേ ഫ്രണ്ട്‌സുണ്ട്. എന്റെ ഫാമിലിയുണ്ട്, അത് തന്നെ ധാരാളം. പിന്നെ എനിക്ക് വിവാഹത്തില്‍ വലിയ വിശ്വാസമില്ലെന്നും താരം പറയുന്നു