Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ജയിലര്‍'നെ പിന്നിലാക്കി 'ലിയോ',2023-ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രം ഇനി വിജയിയുടെ

'ജയിലര്‍'നെ പിന്നിലാക്കി 'ലിയോ',2023-ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രം ഇനി വിജയിയുടെ

കെ ആര്‍ അനൂപ്

, ചൊവ്വ, 14 നവം‌ബര്‍ 2023 (12:14 IST)
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'ലിയോ' ഒക്ടോബര്‍ 19 ന് റിലീസ് ചെയ്തു.26-ാം ദിവസത്തെ പ്രദര്‍ശനം അവസാനിച്ചപ്പോള്‍ ലിയോ എത്ര നേടി അറിയാമോ?
 
ഇപ്പോഴിതാ മറ്റൊരു റെക്കോര്‍ഡ് കൂടി തകര്‍ത്തിരിക്കുകയാണ് 'ലിയോ', രജനികാന്തിന്റെ 'ജയിലര്‍' എന്ന ചിത്രത്തിന്റെ മൊത്തത്തിലുള്ള കളക്ഷനെയും ചിത്രം മറികടന്നിരിക്കുകയാണ്.കഴിഞ്ഞ ഓഗസ്റ്റില്‍ റിലീസ് ചെയ്ത രജനികാന്ത് നായകനായ 'ജയിലര്‍' ലോകമെമ്പാടുമായി 610 കോടി രൂപ നേടി. 2023-ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രമായി മാറിയിരുന്നു.എന്നാല്‍ രജനികാന്തിന്റെ ചിത്രം ഉണ്ടാക്കിയ റെക്കോര്‍ഡിന് അധികം ആയുസ്സുണ്ടായില്ല, വിജയിയുടെ 'ലിയോ' ഇപ്പോള്‍ ആ റെക്കോര്‍ഡ് മറികടന്നിരിക്കുകയാണ്.
 
  ലിയോ 612 കോടിയിലധികം നേടി. 2023-ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രമായി ലിയോ മാറി. 
 
നവംബര്‍ 15-ഓടെ ചിത്രം നാലാഴ്ചത്തെ തിയേറ്റര്‍ റണ്‍ പൂര്‍ത്തിയാക്കുന്നതിനാല്‍ 'ലിയോ' ഒ.ടി.ടി റിലീസിന് തയ്യാറെടുക്കുകയാണ്, ഔദ്യോഗിക റിലീസ് തീയതി എപ്പോള്‍ വേണമെങ്കിലും പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാരിയില്‍ സുന്ദരിയായി അശ്വതി, ചിത്രങ്ങള്‍ കാണാം