Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയില്‍ നിന്ന് മാത്രം 100 കോടി,ലിയോ കുതിപ്പ് തുടരുകയാണ്

ഇന്ത്യയില്‍ നിന്ന് മാത്രം 100 കോടി,ലിയോ കുതിപ്പ് തുടരുകയാണ്

കെ ആര്‍ അനൂപ്

, ശനി, 21 ഒക്‌ടോബര്‍ 2023 (15:20 IST)
വിജയ് നായകനായി എത്തിയ ലിയോ പ്രദര്‍ശനം തുടരുകയാണ്. പ്രീ സെയില്‍സ് ബിസിനസ്സിലൂടെ തന്നെ വന്‍ നേട്ടം സ്വന്തമാക്കിയ ചിത്രം കുതിപ്പ് തുടരുകയാണ്. ഇപ്പോഴിതാ ലിയോ ഇന്ത്യയില്‍ നിന്ന് മാത്രം 100 കോടിയിലധികം കളക്ഷന്‍ നേടി എന്നാണ് വിവരം.
 
ആഗോളതലത്തില്‍ ലിയോ ആദ്യദിനത്തില്‍ തന്നെ 148.5 കോടി നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2023 ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ സിനിമകളുടെ കളക്ഷനില്‍ റിലീസിന് ഒന്നാമത് എത്തി റെക്കോര്‍ഡിട്ടു ലിയോ. ഇന്ത്യയില്‍ നിന്ന് മാത്രം 100. 8 0 കോടി രൂപ ചിത്രം നേടി.
 
ഒക്ടോബര്‍ 19ന് തിയേറ്ററുകളില്‍ എത്തിയ ലിയോ ആദ്യദിനം 12 കോടിയാണ് കേരളത്തിന് നേടിയത്. വളരെക്കാലമായി കെജിഎഫ് 2 ലിസ്റ്റില്‍ മുന്നിലായിരുന്നു. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കെജിഎഫ് രണ്ടിനെ(7.3) പിന്നിലാക്കി ലിയോ. ഈ റെക്കോര്‍ഡ് മറികടക്കാന്‍ മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ക്ക് ആകുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. 
 
 
 
  
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയുടെ ദളപതി 68ല്‍ നടന്‍ അജ്മല്‍ അമീര്‍ ?