Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയ് തന്നെ മുന്നില്‍, 2023ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകള്‍! അഞ്ചാം സ്ഥാനത്ത് അജിത്തിന്റെ 'തുനിവ്'

Leo' to 'Thunivu': Highest-grossing Tamil films of 2023

കെ ആര്‍ അനൂപ്

, വ്യാഴം, 14 ഡിസം‌ബര്‍ 2023 (13:09 IST)
2023 തമിഴ് ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്ക് വിജയകരമായ വര്‍ഷമാണ്, കാരണം മിക്ക റിലീസുകളും ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവച്ചു.  100 കോടി ഗ്രോസറുകള്‍ മുതല്‍ റെക്കോര്‍ഡ് ബ്രേക്കറുകള്‍ വരെ ഈ വര്‍ഷം കോളിവുഡില്‍ നിന്നുണ്ടായി.  2023-ല്‍ 300-ലധികം തമിഴ് സിനിമകള്‍ പുറത്തിറങ്ങി, ഈ വര്‍ഷത്തെ മികച്ച 5 തമിഴ് സിനിമകള്‍ ഏതൊക്കെയെന്ന് നോക്കാം.

ലിയോ
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത    'ലിയോ' 2023-ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രമായി. വിജയ് ചിത്രം  620 കോടി രൂപ നേടി.

ജയിലര്‍
നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ജയിലര്‍'. ഈ ആക്ഷന്‍ എന്റര്‍ടെയ്നറില്‍ രജനികാന്ത് നായകനായി. ഓഗസ്റ്റില്‍ തിയേറ്ററുകളില്‍ എത്തിയ  'ജയിലര്‍' 615 മുതല്‍ 620 കോടി രൂപ വരെ നേടി, 2023-ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ തമിഴ് ചിത്രമാണ് ഇത്.

പൊന്നിയിന്‍ സെല്‍വന്‍ 2
'പൊന്നിയിന്‍ സെല്‍വന്‍ 2' ഏപ്രിലിലാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.   മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗം  350 കോടിയിലധികം നേടി, 2023-ലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ തമിഴ് ഗ്രോസറായി.
 
വാരിസ്
വിജയ് നായകനായി എത്തിയ  'വാരിസ്' 2023 പൊങ്കലിന് തിയേറ്ററുകളില്‍ റിലീസ് ചെയ്തു.ഏകദേശം 310 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്, വിജയുടെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി  'വാരിസ്'മാറിയത് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു.  എന്നാല്‍ ഈ റെക്കോര്‍ഡ് പിന്നീട് 'ലിയോ' തകര്‍ത്തു.
 
തുനിവ്
2023 പൊങ്കലിന് റിലീസ് ചെയ്ത അജിത്ത് നായകനായ 'തുനിവ്' വിജയ്യുടെ 'വാരിസ്'മായി ഏറ്റുമുട്ടി.  9 വര്‍ഷത്തിന് ശേഷം ഇരു താരങ്ങളുടെയും സിനിമ ഒരുമിച്ചെത്തി എന്നതാണ് പ്രത്യേകത.
 
എച്ച് വിനോദ് സംവിധാനം ചെയ്ത 'തുനിവ്'  ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ 220 കോടിയിലധികം രൂപയാണ്  നേടിയത്. അജിത്തിന്റെ ഏറ്റവും  കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം ഇതാണ്. 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൂള്‍ ലുക്കില്‍ നമിത പ്രമോദ്, പുത്തന്‍ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം