Webdunia - Bharat's app for daily news and videos

Install App

100 കോടിയോ 1000 കോടിയോ മുടക്കിയെന്ന് പറഞ്ഞാണോ സിനിമ വിൽക്കേണ്ടത്? - ലിജോ ജോസ് പെല്ലിശേരി

Webdunia
ഞായര്‍, 2 ഡിസം‌ബര്‍ 2018 (14:25 IST)
സിനിമയുടെ മൂല്യം നിശ്ചയിക്കുന്നത് അതിന്റെ ബജറ്റ് നോക്കിയായിരിക്കരുതെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. 100 കോടിയോ അല്ലെങ്കില്‍ 1000 കോടിയോ മുടക്കിയെന്നു പറഞ്ഞല്ല സിനിമ വില്‍ക്കേണ്ടതെന്നും, ചിത്രത്തില്‍ എന്താണ് പറയുന്നത് എന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്നും ലിജോ ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. 
 
‘സിനിമകള്‍ ചെറുതാവണം എന്നൊരു വാദം എനിക്കില്ല. കഥ പറയാന്‍ ആവശ്യമായത് നമ്മള്‍ ഉപയോഗിക്കണം. വലിയൊരു സംഭവവിവരണം ആണെങ്കില്‍ അതിന് ആവശ്യമായിവരുന്ന ബജറ്റ് ഉപയോഗിക്കണം. സിനിമയുടെ മൂല്യം നിശ്ചയിക്കുന്നതില്‍ ബജറ്റിന് പങ്കുണ്ടാവരുത്. ഞാന്‍ ഇത്രയും പണം മുടക്കിയതുകൊണ്ട് നിങ്ങള്‍ ഈ സിനിമ കാണണമെന്ന് പ്രേക്ഷകരോട് പറയുന്നത് തന്നെ വളരെ തെറ്റായ ഒന്നായിട്ടാണ് തനിക്ക് തോന്നുന്നതെന്നും’ ലിജോ പറഞ്ഞു.
 
ഐഎഫ്എഫ്‌ഐ മത്സരവിഭാഗത്തിലേക്ക് ഈ.മ.യൗ. തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അവാര്‍ഡിനെക്കുറിച്ചുള്ള പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ലെന്നും ലിജോ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങൾക്ക് യാതൊരു പങ്കുമില്ല, ഇങ്ങോട്ട് അക്രമിച്ചാൽ ഇറാന് ഇതുവരെ കാണാത്ത തിരിച്ചടി നൽകും, മുന്നറിയിപ്പ് നൽകി ട്രംപ്

ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമെന്ന് പോലീസ്

Fathers Day 2025: എന്തുകൊണ്ടാണ് ഫാദേഴ്സ് ഡേ ഇന്ന് ആഘോഷിക്കുന്നത്, പിന്നിലുള്ള കഥ എന്തെന്ന് അറിയാമോ

ഇസ്രയേലിൽ കനത്ത നാശം വിതച്ച് ഇറാൻ; ഇരുന്നൂറിലേറെ പേർക്ക് പരിക്ക്, നിരവധി പേരെ കാണാനില്ല

Fathers Day Wishes in Malayalam: അച്ഛന്മാർക്ക് വേണ്ടിയൊരു ദിനം, ഫാദേഴ്സ് ഡേയിൽ പ്രിയപ്പെട്ട അച്ഛന് ആശംസകൾ നേരാം

അടുത്ത ലേഖനം
Show comments