Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുരുഷന് പോകാമെങ്കിൽ സ്ത്രീക്കും ആകാം, എല്ലാവരും ദൈവത്തിന്റെ കുഞ്ഞുങ്ങൾ അല്ലേ? പിന്നെന്തിന് ഈ വേർതിരിവ്- നിമിഷ സജയൻ

പുരുഷന്‍മാരെല്ലാം 41 ദിവസം വ്രതമെടുത്തിട്ടാണ് ശബരിമലയിൽ പോകുന്നതെന്നുറപ്പ് പറയാന്‍ പറ്റുമോ? നിമിഷ സജയൻ

പുരുഷന് പോകാമെങ്കിൽ സ്ത്രീക്കും ആകാം, എല്ലാവരും ദൈവത്തിന്റെ കുഞ്ഞുങ്ങൾ അല്ലേ? പിന്നെന്തിന് ഈ വേർതിരിവ്- നിമിഷ സജയൻ
, ഞായര്‍, 2 ഡിസം‌ബര്‍ 2018 (13:06 IST)
ശബരിമല സ്ത്രീ വിഷയത്തിൽ നടി പാർവതിക്ക് പിന്നാലെ യുവനടി നിമിഷ സജയനും നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. പാർവതിയുടെ അഭിപ്രായം തന്നെയാണ് ഇക്കാര്യത്തിൽ നിമിഷയ്ക്കും ഉള്ളത്. പുരുഷന്മാർക്ക് ശബരിമലയിൽ കയറാമെങ്കിൽ സ്ത്രീകൾക്കും കയറാമെന്നാണ് തന്റെ പക്ഷമെന്ന് നിമിഷ ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 
 
ശബരിമലയില്‍ പോകണോ വേണ്ടയോ എന്നത് ഓരോരുത്തരുടേയും ചോയ്‌സ് ആണ്. സുപ്രിംകോടതി പറഞ്ഞിട്ടുണ്ട് എല്ലാവര്‍ക്കും പോകാമെന്ന്. ആര്‍ത്തവമാണ് വിഷയമെങ്കില്‍, ആ ദിവസങ്ങള്‍ മാറ്റിവെച്ചിട്ട് പോകണം. 
 
പുരുഷന്‍മാരെല്ലാം 41 ദിവസം വ്രതമെടുത്തിട്ടാണ് പോകുന്നത് എന്നുറപ്പ് പറയാന്‍ പറ്റുമോ.? എല്ലാവരും ദൈവത്തിന്റെ കൊച്ചുങ്ങളാണെന്നല്ലെ പറയാറ്. അപ്പോള്‍ ആണുങ്ങളെപോലെ പെണ്ണുങ്ങളും ദൈവത്തിന്റെ കൊച്ചുങ്ങള്‍ തന്നെയല്ലേ? എന്ന് നിമിഷ ചോദിക്കുന്നു.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിജെപിയുടെ വാക്ക് കേട്ട് സമരത്തിനിറങ്ങിയവർ പെരുവഴിയിൽ, കേസിൽപ്പെട്ടവർ സ്വയം പണം കണ്ടെത്തണം !