യുവരാജ് സിംഗിന്റെ 5 കാമുകിമാർ ആരൊക്കെ ?

Webdunia
ചൊവ്വ, 11 ജൂണ്‍ 2019 (15:27 IST)
ഇന്ത്യയിലെ എക്കാലത്തെയും മികച്ച ഓള്‍റൌണ്ടറായ യുവരാജ് സിംഗ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് കഴിഞ്ഞ ദിവസം വിരമിച്ചിരുന്നു. ഒരു യുഗത്തിന്റെ അവസാനം എന്നായിരുന്നു നടിയും യുവരാജിന്റെ ഭാര്യമായ ഹസെലിന്റെ പ്രതികരണം.
 
യുവരാജിന്റെ മുൻകാമുകിയും നടിയുമായ കിം ശര്‍മ്മയും അതിന് പ്രതികരണവുമായി രംഗത്ത് എത്തി. ഇണക്കിളികളെ നിങ്ങള്‍ കൂടുതല്‍ തിളങ്ങട്ടെ എന്നായിരുന്നു കിം ശര്‍മ്മയുടെ കമന്റ്. ക്രിക്കറ്റ്, സിനിമ താരങ്ങളുടെ ജീവിതം പരസ്യമാണ്. അതിനാൽ തന്നെ യുവിക്കും ഉണ്ടായിരുന്നു ചില ഡേറ്റിംഗ് റിലേഷൻഷിപ്പുകൾ. 
 
യുവരാജുമായി സീരിയസ് ആയ ബന്ധമായിരുന്നു ബോളിവുഡ് നടിയായ പ്രീതി സിന്റയ്ക് ഉണ്ടായിരുന്നത്. ഇരുവരും ഒരുമിച്ച് ചില അവാർഡ് ചടങ്ങുകളിൽ പങ്കെടുത്തതോടെയാണ് ഗോസിപ്പുകൾ ആരംഭിച്ചത്. ഇരുവരും ഒരുമിച്ചായിരുന്നു താമസമെന്ന് വരെ അന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ, പബ്ലികിനു മുന്നിൽ ഒരിക്കൽ പോലും ഇവർ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. 
 
പ്രീതി സിന്റയുമായുള്ള വേർപിരിയലിനു ശേഷം യുവി അടുത്തത് ബോളിവുഡിലെ ഇപ്പോഴത്തെ ടോപ്പ് സ്റ്റാർ ആയ ദീപിക പദുക്കോണുമായിട്ടായിരുന്നു. നീണ്ട കുറച്ച് നാളത്തെ ഡേറ്റിംഗിനൊടുവിൽ ദീപിക യുവിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയും യുവതാരം റൺബീർ കപൂറുമായി അടുക്കുകയുമായിരുന്നു. ഇതോടെ യുവിയും ദീപികയും തമ്മിലുള്ള റിലേഷനു പരിസമാപ്തി ഉണ്ടായി. 
 
യുവരാജുമായി കൂടുതൽ വർഷം ഡേറ്റിംഗിൽ ഉണ്ടായിരുന്നത് കിം ശർമയാണ്. യുവിയുടെ ക്രിക്കറ്റ് കരിയർ ആരംഭിച്ച സമയത്തായിരുന്നു ഇരുവരും തമ്മിലുള്ള ബന്ധം പാപ്പരാസികൾ കണ്ടെത്തിയത്. എന്നാൽ, യുവിയുടെ അമ്മയ്ക്ക് കിം ശർമയുമായുള്ള ബന്ധത്തോട് താൽപ്പര്യം ഉണ്ടായിരുന്നില്ല. അങ്ങനെയാണ് അവർ 4 വർഷത്തെ റിലേഷൻഷിപ് അവസാനിപ്പിച്ചത്.   
 
നേഹ ദുപിയ, മിനിഷാ ലം‌മ്പാ എന്നിവരുമായുള്ള ബന്ധം പൊളിഞ്ഞ് ഒടുവിൽ യുവി തന്റെ ജീവിതസഖിയെ കണ്ടെത്തുകയായിരുന്നു. ഹസെലിനു യുവിയുമായുള്ള ബന്ധത്തോട് ആദ്യം താൽപ്പര്യം ഉണ്ടായിരിന്നില്ലെന്നത് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ, പിന്നീട് ഇരുവരും തമ്മിൽ കടുത്ത റിലേഷനിൽ ആവുകയും ആ ബന്ധം വിവാഹത്തിൽ കലാശിക്കുകയുമായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും സഞ്ചാര്‍ സാത്തി ആപ്പ് നിര്‍ബന്ധം; ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാരിന്റെ നീക്കം

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

അടുത്ത ലേഖനം
Show comments