മമ്മൂട്ടിച്ചിത്രം ‘ഉണ്ട’ ഛത്തീസ്ഗഡില്‍ !

ബുധന്‍, 7 ഫെബ്രുവരി 2018 (19:20 IST)
മമ്മൂട്ടി നായകനാകുന്ന ‘ഉണ്ട’ എന്ന സിനിമയുടെ ചിത്രീകരണം ഛത്തീസ്ഗഡില്‍ നടക്കുമെന്ന് സൂചന. കുറച്ചുഭാഗങ്ങള്‍ ഝാര്‍ഖണ്ഡില്‍ ചിത്രീകരിക്കാനും പദ്ധതിയുണ്ട്. ഖാലിദ് റഹ്‌മാനാണ് ഈ എന്‍റര്‍ടെയ്നര്‍ ചിത്രം സംവിധാനം ചെയ്യുന്നത്.
 
പേര് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ തന്നെ ശ്രദ്ധേയമായ പ്രൊജക്ടാണ് ഉണ്ട. ഒരു മമ്മൂട്ടിച്ചിത്രത്തിന് യോജിച്ച പേരല്ല ഇതെന്നാണ് ഒരുവിഭാഗം ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ വാദിച്ചത്. എന്നാല്‍ ഈ സിനിമയുടെ കഥയ്ക്ക് ഏറ്റവും യോജിച്ചതും ആകാംക്ഷ ജനിപ്പിക്കുന്നതുമാണ് പേരെന്നാണ് മറ്റൊരു വിഭാഗത്തിന്‍റെ അഭിപ്രായം.
 
അനുരാഗ കരിക്കിന്‍‌വെള്ളം എന്ന ഹിറ്റ് ചിത്രത്തിന്‍റെ സംവിധായകനാണ് ഖാലിദ് റഹ്‌മാന്‍. അന്‍‌വര്‍ റഷീദാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും സാങ്കേതികവിദഗ്ധരെയും തീരുമാനിച്ചുവരുന്നു. 
 
അബ്രഹാമിന്‍റെ സന്തതികള്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അങ്കിള്‍, പരോള്‍ എന്നീ സിനിമകള്‍ മമ്മൂട്ടിയുടേതായി ഉടന്‍ റിലീസ് ചെയ്യും.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഒടിയന് വേണ്ടി മമ്മൂട്ടിയും! അന്തംവിട്ട് ആരാധകർ!