Webdunia - Bharat's app for daily news and videos

Install App

Lokah Chapter 2: അടുത്ത ചാപ്റ്റര്‍ ഉടന്‍ പ്രഖ്യാപിക്കും; ടൊവിനോ കേന്ദ്രകഥാപാത്രം?

ചാപ്റ്റര്‍ 2 നായുള്ള കഥ തയ്യാറാണ്. തിരക്കഥയിലേക്കാണ് ഇനി കടക്കേണ്ടത്

രേണുക വേണു
ചൊവ്വ, 2 സെപ്‌റ്റംബര്‍ 2025 (10:32 IST)
Lokah Chapter 2: തിയറ്ററുകളില്‍ വന്‍ വിജയമായി മുന്നേറുന്ന 'ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്ര'യുടെ രണ്ടാം ഭാഗം ഉടന്‍ പ്രഖ്യാപിക്കും. ചാപ്റ്റര്‍ 1 ബോക്‌സ്ഓഫീസില്‍ നാഴികകല്ലുകള്‍ പിന്നിടുമ്പോള്‍ തന്നെയായിരിക്കും ചാപ്റ്റര്‍ 2 പ്രഖ്യാപനമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 
 
ചാപ്റ്റര്‍ 2 നായുള്ള കഥ തയ്യാറാണ്. തിരക്കഥയിലേക്കാണ് ഇനി കടക്കേണ്ടത്. അടുത്ത ചാപ്റ്ററുകള്‍ എങ്ങനെയായിരിക്കണമെന്നതിനെ കുറിച്ച് കൃത്യമായ പദ്ധതികള്‍ സംവിധായകന്‍ ഡൊമിനിക്ക് അരുണിന് ഉണ്ട്. രണ്ടാം ചാപ്റ്ററില്‍ ടൊവിനോ തോമസ് ആയിരിക്കും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നാണ് വിവരം. നിര്‍മാതാവ് കൂടിയായ ദുല്‍ഖര്‍ സല്‍മാനും രണ്ടാം ചാപ്റ്ററില്‍ ഭാഗമായേക്കും. സൗബിന്‍ ഷാഹിര്‍ ആയിരിക്കും മറ്റൊരു പ്രധാന വേഷത്തില്‍. നാല് ചാപ്റ്ററുകളാണ് 'ലോകഃ' യൂണിവേഴ്സില്‍ ഉള്ളത്. മൂന്ന് ചാപ്റ്ററുകള്‍ കൂടി ഇനി വരാനിരിക്കുന്നു. 
 
അതേസമയം ലോകഃ ബോക്‌സ്ഓഫീസില്‍ കുതിക്കുകയാണ്. റിലീസിനു ശേഷമുള്ള ആദ്യ തിങ്കളാഴ്ചയായ ഇന്നലെ 6.65 കോടിയാണ് ലോകഃയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍. ഞായറാഴ്ച 10.1 കോടിയാണ് ലോകഃയുടെ കളക്ഷന്‍. തിങ്കളാഴ്ച പ്രവൃത്തിദിനം ആയതിനാലാണ് കളക്ഷനില്‍ ചെറിയൊരു ഇടിവ് രേഖപ്പെടുത്തിയത്. ആകെ ഇന്ത്യ നെറ്റ് കളക്ഷന്‍ 31.05 കോടിയായി. വേള്‍ഡ് വൈഡ് കളക്ഷന്‍ 70 കോടി കടന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപ് 100 ശതമാനം താരിഫ് കൊണ്ടുവന്നാൽ ചൈനയുടെ പണി തീരും, ഇന്ത്യയും ചൈനയും ചേർന്ന് തൊഴിലും പണവും തട്ടിയെടുക്കുന്നു: പീറ്റർ നവാരോ

മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു

മനഃപൂർവം 4 മണിക്കൂർ വൈകി, പോലീസ് മുന്നറിയിപ്പ് അവഗണിച്ച് റോഡിലിറങ്ങി സ്വീകരണം, വിജയ്ക്കെതിരെ എഫ്ഐആറിൽ ഗുരുതര ആരോപണങ്ങൾ

അസാധാരണമായ വ്യക്തിത്വം, ജോർജിയ മെലോണിയുടെ ആത്മകഥയ്ക്ക് മോദിയുടെ ആമുഖം

Vijay: ഭക്ഷണമില്ല, ആരോടും മിണ്ടുന്നില്ല; വിജയ് കടുത്ത മനോവിഷമത്തിലെന്ന് ടിവികെ വൃത്തങ്ങള്‍

അടുത്ത ലേഖനം
Show comments