നടന്‍ മാത്യു തോമസിന്റെ പുതിയ ചിത്രമാണ് ലൗലി. ദിലീഷ് നായര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. മനോജ് കെ ജയന്‍, അപ്പന്‍ സിനിമയിലൂടെ ശ്രദ്ധേയയായ രാധിക സ്വാതന്ത്രരാത്രി അശ്വതി മനോഹരന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
സംവിധായകന്‍ ആഷിക് അബു ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിക്കുന്നു എന്നതാണ് പ്രത്യേകത.
വെസ്റ്റേണ്‍ ഗട്ട്‌സ് പ്രൊഡക്ഷന്റെ ബാനറില്‍ ശരണ്യ ഡി നായരും ഡോ. അമര്‍ രാമചന്ദ്രനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിനായക് ശശികുമാര്‍ ഗാനങ്ങള്‍. സംഗീതം വിജയ്. എഡിറ്റര്‍ കിരണ്‍.