Webdunia - Bharat's app for daily news and videos

Install App

ചെറുപ്പത്തിൽ മമ്മൂക്ക ഫാൻ, വളർന്നപ്പോൾ ഒരു കാര്യം ബോധ്യമായി: ലുക്മാൻ അവറാൻ

നിഹാരിക കെ എസ്
വ്യാഴം, 21 നവം‌ബര്‍ 2024 (14:26 IST)
ചെറുപ്പം മുതൽക്കേ താൻ ഒരു മമ്മൂട്ടി ഫാനാണെന്ന് നടൻ ലുക്മാൻ അവറാൻ. മമ്മൂട്ടി അസോസിയേഷനുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ടെന്നും മമ്മൂട്ടിയുടെ ഫ്ളക്സ് വെയ്ക്കാനൊക്കെ പോയിട്ടുണ്ടെന്നും ലുക്മാൻ പറയുന്നു. ആ സമയം, മോഹലാൽ ഫാൻസുമായി തർക്കിച്ചിട്ടുണ്ടെന്നും ലുക്മാൻ ചിരിയോടെ ഓർത്തെടുക്കുന്നു. 
 
'ചെറുപ്പം മുതൽക്കേ ഞാൻ മമ്മൂക്കയുടെ ഒരു ആരാധകനായിരുന്നു. അതുകൊണ്ട് തന്നെ മമ്മൂട്ടി ഫാൻസ്‌ അസോസിയേഷനുമായി ബന്ധപ്പെട്ട പ്രവർത്തിക്കാറുണ്ടായിരുന്നു. കൂടെ ഫ്ളക്സ് വെക്കാനും പോയിട്ടുണ്ട്. കോളജുകളിൽ പോലും അതിനു പോയിട്ടുണ്ട്. അന്ന് ഞാൻ മമ്മൂക്ക ഫാൻ ആണെങ്കിൽ കൂടെ ഫ്രെണ്ട്സിൽ ചിലർ മോഹൻലാൽ ഫാൻസായിരിക്കും. അപ്പോൾ അവരുമായി എനിക്ക് തർക്കിക്കേണ്ട സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്.
 
പിന്നീട് വലുതായി പക്വത വന്നപ്പോഴാണ് രണ്ട് നടന്മാരും അഭിനയത്തിന്റെ കാര്യത്തിൽ ലെജെന്റുകളാണെന്ന ബോധ്യം ഉണ്ടാകുന്നത്. ഒന്നോ രണ്ടോ സിനിമകളിൽ നായകനാകുന്നത് അത്ര വലിയ കാര്യമല്ല. ആ നായകത്തം വേരുറയ്ക്കുക എന്നൊരു സംഗതി ഉണ്ടല്ലോ. അത് നേടിയെടുക്കുമ്പോഴാണ് ശരിക്കും ഒരു നായകൻ ആകുന്നത്', ലുക്മാൻ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായിരുന്നെന്ന് സമ്മതിച്ച് ജമ്മുകാശ്മീര്‍ ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥന്റെ കൈയിലെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടി

Kerala Rain Alert: ഇരട്ട ന്യൂനമർദ്ദം, സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത, ഓറഞ്ച്, യെല്ലോ അലർട്ടുകൾ അറിയാം

ഷാര്‍ജയിലെ വിപഞ്ചികയുടെയും കുഞ്ഞിന്റെയും ദുരൂഹമരണത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസെടുത്ത് പോലീസ്

'അങ്ങനെ കരുതാന്‍ സൗകര്യമില്ല'; യൂത്ത് കോണ്‍ഗ്രസ് ഗ്രൂപ്പില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ശബ്ദസന്ദേശം ലീക്കായി

അടുത്ത ലേഖനം
Show comments