Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മോഹൻലാലിനെ തുടച്ച് നീക്കാമെന്ന് ആരും കരുതേണ്ട, ഇതെന്റെ നിലപാടാണ്, എന്റെ ശരിയും': എം.എ നിഷാദ്

'മോഹൻലാലിനെ തുടച്ച് നീക്കാമെന്ന് ആരും കരുതേണ്ട, ഇതെന്റെ നിലപാടാണ്, എന്റെ ശരിയും': എം.എ നിഷാദ്

'മോഹൻലാലിനെ തുടച്ച് നീക്കാമെന്ന് ആരും കരുതേണ്ട, ഇതെന്റെ നിലപാടാണ്, എന്റെ ശരിയും': എം.എ നിഷാദ്
, ചൊവ്വ, 24 ജൂലൈ 2018 (10:52 IST)
സംസ്ഥാന പുരസ്കാര ചടങ്ങിൽ മോഹൻലാലിനെ മുഖ്യ അതിഥിയാക്കുന്നതിലെ വിവാദങ്ങൾ അവസാനിക്കുന്നില്ല. ഇതിൽ അഭിപ്രായം അറിയിച്ച് പല പ്രമുഖരും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ തന്റെ നിലപാട് വ്യക്തമാക്കുകയാണ് സംവിധായകൻ എം.എ നിഷാദ്.
 
എം.എ നിഷാദിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്:-
 
മോഹൻലാലിനോട് എന്തിന് അയിത്തം ?
 
ഈ വർഷത്തെ ചലച്ചിത്ര പുരസ്കാര വിതരണത്തോടനുബന്ധിച്ച്, പുതിയ ഒരു വിവാദത്തിന് ഭൂമി മലയാളം സാക്ഷിയാകുന്നു. മോഹൻലാലിനെ അവാർഡ് ദാന ചടങ്ങിന് മുഖ്യാഥിതിയായി സർക്കാർ ക്ഷണിച്ചൂ എന്നതാണ് പുതിയ വിവാദം...
 
സത്യം പറയാമല്ലോ, അതിലെ തെറ്റ് എന്താണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല.. മോഹൻലാൽ,ഒരു കുറ്റവാളിയോ,തീവ്രവാദിയോ അല്ല.. പിന്നെന്തിന് അയിത്തം...
 
മോഹൻലാൽ,അമ്മ എന്ന സംഘടനയുടെ പ്രസിഡന്റ് ആയത് ഇന്നലെയാണ് (അതാണ് വിഷയമെങ്കിൽ..അമ്മ ജനറൽ സെക്രട്ടറി ശ്രീമാൻ ഇടവേള ബാബു വിനെ അല്ലല്ലോ ക്ഷണിച്ചത്..അങ്ങനെയാണെങ്കിൽ അതൊരു വിഷയമാക്കാം...
 
മലയാളിയുടെ മനസ്സിൽ നടനകലയിലൂടെ ചിരപ്രതിഷ്ഠ നേടിയ നടനാണ് അദ്ദേഹം..സർക്കാരിന്റെ പരിപാടിയിൽ മോഹൻലാലിനെ ക്ഷണിച്ചാൽ ആരുടെ ധാർമ്മികതയാണ് ചോർന്ന് പോകുന്നത്..അത് കൊണ്ട് ആരുടെ പ്രാധാന്യമാണ് കുറയുന്നത്..പുരസ്കാര ജേതാക്കളുടേതോ ? കഷ്ടം എന്നല്ലാതെ എന്ത് പറയാൻ...പുരസ്കാരം അടച്ചിട്ട മുറിയിലേക്ക് മാറ്റണമെന്നാണോ വാദം ?...
 
ഇതൊരംതരം വരട്ട് വാദമാണ്..മോഹൻലാലിന്റെ പ്രസ്താവനയിൽ അപാകതകളുണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കുകയോ ആശയപരമായി ചർച്ചചെയ്യുകയോ ചെയ്യുന്നതിന് പകരം, ലാൽ എന്ന നടനെ പൊതു സമൂഹത്തിൽ നിന്നങ്ങ് തുടച്ച് നീക്കാം എന്നാരെങ്കിലും കരുതുന്നുണ്ടെങ്കിൽ അക്കൂട്ടരോട് സഹതാപം മാത്രം...
 
മോഹൻലാലിനെ ഇത് വരെ ചടങ്ങിന്റെ കാര്യം ബന്ധപ്പെട്ടവർ അറിയിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്..അങ്ങനെ ഒരു ആലോചന വന്നു എന്നാണ് അറിയാൻ കഴിഞ്ഞത്...തീരുമാനമാകാത്ത കാര്യത്തിനാണ് ഈ പടപ്പുറപ്പാട്...
 
എന്തായാലും,ഒരു പുരസ്കാര ജേതാവ് എന്ന നിലക്ക് ഞാൻ അത് ഏറ്റു വാങ്ങും..ഇതെന്റെ നിലപാടാണ്..എന്റെ ശരിയും...
 
NB..രാഷ്ട്രീയ പരമായ വിയോജിപ്പുകൾ എന്റെ അഭിപ്രായങ്ങളെ സ്വാധീനിക്കാറില്ല

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഞാൻ ഒപ്പിട്ടിട്ടില്ല, രാജ്യത്തിന് അഭിമാനമായ നടനാണ് അദ്ദേഹം’- മോഹൻലാലിനൊപ്പമെന്ന് പ്രകാശ് രാജ്