Select Your Language

Notifications

webdunia
webdunia
webdunia
webdunia

രോഗവും, ചികിത്സയും ശാരീരികമായി തളര്‍ത്തി,ആ സഹേത്തിനെയും കരുതലിനെയും അത് തീണ്ടിയിരുന്നില്ല:മാലാ പാര്‍വതി

രോഗവും, ചികിത്സയും ശാരീരികമായി തളര്‍ത്തി,ആ സഹേത്തിനെയും കരുതലിനെയും അത് തീണ്ടിയിരുന്നില്ല:മാലാ പാര്‍വതി

കെ ആര്‍ അനൂപ്

, ചൊവ്വ, 28 ജൂണ്‍ 2022 (11:06 IST)
തിങ്കളാഴ്ച രാത്രി അന്തരിച്ച പ്രമുഖ നടിയും അസോസിയേറ്റ് ഡയറക്ടറുമായ അംബിക റാവിനെ ഓര്‍ത്ത് സഹപ്രവര്‍ത്തകയായ നടി മാലാ പാര്‍വതി.
 
വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അംബിക ഏറെ നാളായി ചികിത്സയിലായിരുന്നു.
 
'പ്രശസ്ത നടിയും, സിനിമാ പ്രവര്‍ത്തകയുമായ അംബികാ റാവു നമ്മെ വിട്ട്.. മറ്റൊരു ലോകത്തേക്ക് യാത്രയായി.ദീര്‍ഘനാളത്തെ രോഗവും, ചികിത്സയും അവരെ ശാരീരികമായി തളര്‍ത്തിയിരുന്നെങ്കിലും, അവരുടെ സഹേത്തിനെയും കരുതലിനെയും അത് തീണ്ടിയിരുന്നില്ല.
പ്രണാമം! ആദരാഞ്ജലികള്‍!'-മാലാ പാര്‍വതി കുറിച്ചു.
 
കുമ്പളങ്ങി നൈറ്റ്‌സ്, അനുരാഗ കരിക്കിന്‍ വെള്ളം, തമാശ, വൈറസ്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, തൊമ്മനും മക്കളും, മീശമാധവന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അംബിക അഭിനയിച്ചിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭക്തിലഹരി നിറയുന്ന ഒട്ടനവധി കൃഷ്ണഗീതങ്ങള്‍,ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ 'സുദര്‍ശനം', വീഡിയോയുമായി ഉണ്ണിമേനോന്‍