Webdunia - Bharat's app for daily news and videos

Install App

പ്രിയദർശനെ പോലെ പ്രതിഭയുള്ളൊരാൾ എന്തിനത് ചെയ്തുവെന്ന് മനസിലാകുന്നില്ല, 50 വർഷങ്ങൾക്ക് ശേഷമുള്ള ഓളവും തീരവും റീമേയ്ക്കിനെ പറ്റി മധു

Webdunia
ഞായര്‍, 25 സെപ്‌റ്റംബര്‍ 2022 (16:55 IST)
എം ടിയുടെ തിരക്കഥകൾ സിനിമയാക്കുന്ന ആന്തോളജി ചിത്രത്തിൽ 1960ൽ മധു നായകനായി പുറത്തിറങ്ങിയ ഓളവും തീരവും എന്ന ചിത്രം റീമെയ്ക്ക് ചെയ്യുന്ന വാർത്ത പുറത്തുവന്നിരുന്നു. ഓളവും തീരവും വീണ്ടും പുനർജനിക്കുമ്പോൾ മോഹൻലാലാണ് മധു അഭിനയിച്ച കഥാപാത്രമായി എത്തുന്നത്. ദുർഗ്ഗ കൃഷ്ണയാണ് മോഹൻലാലിൻ്റെ നായികയാകുന്നത്.
 
ഇപ്പോഴിതാ ചിത്രത്തെ പറ്റി തൻ്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് മലയാളത്തിലെ സീനിയർ ആർട്ടിസ്റ്റായ മധു. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി അവതരിപ്പിക്കാൻ കഴിയുന്ന മോഹൻലാൽ ബാപ്പുട്ടിയാകുന്നു എന്നതിൽ സന്തോഷമുണ്ട്. എന്നാൽ  അൻപത് വർഷങ്ങൾക്ക് ശേഷം ഓളവും തീരവും വീണ്ടും വരുമ്പോൾ എന്തുകൊണ്ടാണ് പ്രിയദർശനെ പോലെ പ്രതിഭയുള്ള കലാകാരൻ ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റിൽ എടുക്കുന്നതെന്ന് മനസിലാകുന്നില്ല.
 
ഞാൻ അഭിനയിക്കുന്ന കാലത്ത് ബ്ലാക്ക് ആൻഡ് വൈറ്റെ ഉള്ളു. ഓളവും തീരവും പോലൊരു സിനിമ വീണ്ടും ഒരുക്കുമ്പോൾ അൻപത് വർഷങ്ങൾക്ക് ശേഷം ആ സിനിമ്മ കാണുന്ന പ്രേക്ഷകന് ഒരു മാറ്റം ഫീൽ ചെയ്യേണ്ടതായിരുന്നു. ചിത്രം കളറിൽ തന്നെ എടുക്കേണ്ടതായിരുന്നു. മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ മധു പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments