മഞ്ജു വാര്യരും ബിജു മേനോനും ഒന്നിക്കുന്നു, സംവിധാനം മധു വാര്യർ

വ്യാഴം, 9 മെയ് 2019 (14:31 IST)
അഭിനയ മേഖലയിൽ നിന്നും സംവിധായകന്റെ കുപ്പായത്തിലേക്ക് മാറുന്ന നടന്മാർ നിരവധിയുണ്ട്. പൃഥ്വിരാജ്, മോഹൻലാൽ ഇപ്പോൾ മധു വാര്യരും. നടനും നിര്‍മ്മാതാവുമായ മധു വാര്യര്‍ സംവിധായകനാകാനൊരുങ്ങുകയാണ്. 
 
ബിജു മേനോനും മഞ്ജു വാര്യരും കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമ ഒക്ടോബറില്‍ തുടങ്ങും. മഞ്ജു വാര്യരുടെ സഹോദരനാണ് മധു വാര്യര്‍. മധു വാര്യരുടെ കഥയ്ക്ക് പ്രമോദ് മോഹനാണ് തിരക്കഥ. പി സുകുമാര്‍ ഛായാഗ്രഹണവും ബിജിബാല്‍ സംഗീത സംവിധാനവും നിര്‍വഹിക്കും.
 
നിരവധി ചിത്രങ്ങളില്‍ ബിജു മേനോനും മഞ്ജു വാര്യരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ടികെ രാജീവ്കുമാറിന്റെ കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമയിലാണ് ഇരുവരും ഒടുവില്‍ ഒന്നിച്ചെത്തിയത്. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന അസുരന്‍ എന്ന ചിത്രമാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍ പൂര്‍ത്തിയാക്കിയത്.  
 
ദിലീപ് നായകനായ മായാമോഹിനിയുടെ നിർമാതാവായിരുന്നു മധു വാര്യർ. സിനിമയിലേക്കുള്ള മധു വാര്യരുടെ തിരിച്ച് വരവ് കൂടിയാണ് ഈ ചിത്രം.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വിജയ് ദേവറകോണ്ടയുടെ പിറന്നാൾ മധുരം പങ്കുവച്ച് ഐസ്ക്രീമൂമായി സൗത്ത് ഇന്ത്യയിലാകെ ബെർത്ത്‌ഡേ ട്രക്കുകൾ, ആരാധകർക്ക് ഐക്രീം നൽകാൻ കൊച്ചിയിലും ബെർത്ത്‌ഡേ ട്രക്കുകൾ എത്തും !