Webdunia - Bharat's app for daily news and videos

Install App

മധുരരാജയുടെ തമിഴ് റീമേക്ക് റൈറ്റിനായി പിടിവലി, രാജയായി അജിത്ത് പരിഗണനയില്‍ !

Webdunia
ബുധന്‍, 17 ഏപ്രില്‍ 2019 (15:49 IST)
വമ്പന്‍ ഹിറ്റായി മാറിയ മമ്മൂട്ടിച്ചിത്രം മധുരരാജ അന്യഭാഷാ ഇന്‍ഡസ്ട്രികളെയും വിസ്മയിപ്പിക്കുകയാണ്. ചിത്രം റീമേക്ക് ചെയ്യാനുള്ള അവകാശത്തിനായി തമിഴിലും തെലുങ്കിലും കടുത്ത മത്സരമാണ് നടക്കുന്നത്. തമിഴകത്താണ് ഉടന്‍ തന്നെ റീമേക്ക് ചെയ്യണമെന്നുള്ള ലക്‍ഷ്യവുമായി വമ്പന്‍ നിര്‍മ്മാതാക്കള്‍ രംഗത്തുവന്നിരിക്കുന്നത്. 
 
സമീപകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മധുരരാജ മാറുകയാണ്. ഉദയ്കൃഷ്ണയുടെ തിരക്കഥ, വൈശാഖിന്‍റെ സംവിധാനം, മമ്മൂട്ടിയുടെ തകര്‍പ്പന്‍ പ്രകടനം, സലിം കുമാറിന്‍റെ ഗംഭീര കോമഡി, സണ്ണി ലിയോണിന്‍റെ ഐറ്റം ഡാന്‍സ്, പീറ്റര്‍ ഹെയ്നിന്‍റെ കിടിലന്‍ സ്റ്റണ്ട് രംഗങ്ങള്‍ തുടങ്ങി എണ്ണിയാലൊതുങ്ങാത്ത സവിശേഷതകളുമായാണ് മധുരരാജ കളം പിടിച്ചത്. മധുരരാജയുടെ ടിക്കറ്റ് കിട്ടാനില്ലാത്ത സാഹചര്യമായതുകൊണ്ട് അനവധി അധിക ഷോകള്‍ സംഘടിപ്പിക്കുകയാണ് തിയേറ്ററുകള്‍.
 
തമിഴകത്തെ വമ്പന്‍ ബാനറുകള്‍ ഈ മമ്മൂട്ടിച്ചിത്രത്തിന്‍റെ ബോക്സോഫീസ് പ്രകടനം കണ്ട് അമ്പരന്ന് ചിത്രത്തിന്‍റെ റീമേക്ക് റൈറ്റിനായി രംഗത്തെത്തി. രജനികാന്തിനെയോ അജിത്തിനെയോ അവതരിപ്പിച്ചുകൊണ്ട് മധുരരാജ തമിഴിലെത്തിക്കാമോ എന്നാണ് അവര്‍ ആരായുന്നത്. അത് വൈശാഖ് തന്നെ സംവിധാനം ചെയ്യുമെന്നും സൂചനയുണ്ട്.
 
അതേസമയം, അമ്പതുകോടിയിലേക്ക് കുതിച്ചെത്തുന്ന മധുരരാജ ലോംഗ് റണ്‍ ഉറപ്പിച്ചു. ചിത്രം 10 മുതല്‍ 15 ദിവസത്തിനുള്ളില്‍ 100 കോടി എന്ന മാജിക് നമ്പര്‍ മറികടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് നിന്ന് ബ്രിട്ടീഷ് യുദ്ധവിമാനം നാളെ തിരികെ പോകും; വാടകയിനത്തില്‍ അദാനിക്കും എയര്‍ ഇന്ത്യക്കും ലഭിക്കുന്നത് ലക്ഷങ്ങള്‍

ടച്ചിങ്സ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം, തൃശൂരിൽ ബാർ ജീവനക്കാരനെ കുത്തിക്കൊന്നു

Shashi Tharoor: സ്വയം പുറത്തുപോകട്ടെ, വീരപരിവേഷം കിട്ടാനുള്ള കളി നടക്കില്ല; തരൂരിനെതിരെ കോണ്‍ഗ്രസ്

Private Bus Strike: സ്വകാര്യ ബസുകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്

ടച്ചിങ്‌സ് നൽകിയില്ല; തൃശൂരിൽ ബാർ ജീവനക്കാരനെ കുത്തിക്കൊന്നു

അടുത്ത ലേഖനം
Show comments