Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയായി പൃഥ്വിരാജ് !

മമ്മൂട്ടിയായി പൃഥ്വിരാജ് !
, ചൊവ്വ, 16 ഏപ്രില്‍ 2019 (15:05 IST)
മലയാളസിനിമയുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് കാറുകളോടുള്ള പ്രിയം പ്രശസ്തമാണല്ലോ. ലക്‍ഷ്വറി കാറുകളുടെ ഒരു വലിയ ശേഖരം തന്നെ മമ്മൂട്ടിക്കുണ്ട്. എന്തായാലും ഇതിന് സമാനമായ ഒരു പ്രമേയം സിനിമയാകുകയാണ്. 
 
ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ‘ഡ്രൈവിംഗ് ലൈസന്‍സ്’ എന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. ലക്‍ഷ്വറി കാറുകളോട് ക്രേസുള്ള സൂപ്പര്‍സ്റ്റാറായാണ് പൃഥ്വി ഈ സിനിമയില്‍ അഭിനയിക്കുന്നത്. വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ റോളില്‍ സുരാജ് വെഞ്ഞാറമ്മൂടും എത്തുന്നു.
 
സച്ചി തിരക്കഥയെഴുതുന്ന ഡ്രൈവിംഗ് ലൈസന്‍സ് നിര്‍മ്മിക്കുന്നത് പൃഥ്വിരാജ് തന്നെയാണ്. രണദിവെ ക്യാമറ ചലിപ്പിക്കുന്ന സിനിമയ്ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം.
 
ജൂണിലാണ് ചിത്രീകരണം ആരംഭിക്കുന്നത്. മമ്മൂട്ടിയുടെ കാര്‍ പ്രേമമാണോ സിനിമയ്ക്ക് വിഷയമായിരിക്കുന്നത് എന്നറിയാന്‍ ചിത്രം റിലീസ് ചെയ്യുന്നതുവരെ കാത്തിരിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വരുൺ ധവാനെ രൺബീർ എന്ന് വിളിച്ച് ആലിയ; സഹതാരങ്ങൾ കൂട്ടച്ചിരിയിൽ