ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘മധുരരാജ’ 200 കോടി ക്ലബ്ബില്‍ കടക്കുമെന്ന് പ്രവചിച്ച് സന്തോഷ് പണ്ഡിറ്റ്. പുലിമുരുകന്റെ എല്ലാ റെക്കോഡുകളും മധുരരാജ തകര്‍ക്കും. തിരഞ്ഞെടുപ്പില്‍ പല സ്ഥാനാര്‍ത്ഥികളും ഉണ്ടാകാം, പക്ഷേ വമ്പന്‍ മധുരരാജ ആയിരിക്കുമെന്നും സന്തോഷ് പണ്ഡിറ്റ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു
സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്:
പണ്ഡിറ്റിന്റെ വചനങ്ങളും, ബോധോദയങ്ങളും….
‘മധുരരാജ’ എന്ന ബിഗ് ബജറ്റ് മമ്മൂക്ക ചിത്രം ഏപ്രില്‍ 12 ന് റിലീസാവുകയാണ്. ‘പുലി മുരുകന്‍’ സിനിമക്കു ശേഷം അതേ ടീമായ വൈശാഖ് സാര്‍ സംവിധാനം, ഉദയ്കൃഷ്ണ സാര്‍ തിരക്കഥയില്‍ ഒരുങ്ങുന്ന ഈ വലിയ ചിത്രം ‘പുലി മുരുകന്‍’ സിനിമയുടെ എല്ലാ റെക്കോര്‍ഡുകളും തക4ത്ത് 200 കോടി ക്ലബില്‍ പുഷ്പം പോലെ കയറും എന്നു പ്രതീക്ഷിക്കുന്നു..
ഈ തിരഞ്ഞെടുപ്പില്‍ പലരും സ്ഥാനാ4ത്ഥികളായ് ഉണ്ടാവാം..പക്ഷേ ഏറ്റവും മുമ്പന്‍ ‘മധുര രാജ’ ആകും..ഇനി മത്സരം രണ്ടാം സ്ഥാനത്തിന് വേണ്ടി ആകും..
(വാല്‍കഷ്ണം..’പോക്കിരി രാജ’ യുടെ തുട4ച്ച വിജയത്തിലും ഉണ്ടാകും എന്നു കരുതുന്നു)
മോശം കമന്റ് ഇടുന്നവരുടെ ശ്രദ്ധക്ക് ..ഇത്തവണ സണ്ണി ചേച്ചിയും കൂടെ ഉണ്ട് എന്ന സത്യം എല്ലാവരും അംഗീകരിക്കണം..അവരെ കാണുവാന്‍ തന്നെ ആരാധകര്‍ ഇടിച്ചു കയറും….പിന്നെ പണ്ടത്തെ കണക്ക് പറഞ്ഞ് തള്ളുന്നവര് കുറച്ച് മയത്തിലൊക്കെ തള്ളാന്‍ അപേക്ഷ…’മധുര രാജാ’ ട്രിപ്പിള്‍ സ്‌ട്രോങ് ആണ്..ഓര്‍ത്തോ