Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞാന്‍ വഞ്ചിക്കപ്പെടുകയായിരുന്നു, ആ വീഡിയോകളും ഫോട്ടോയും എന്റേതല്ല; മഡോണ സെബാസ്റ്റ്യന്‍ വെളിപ്പെടുത്തുന്നു

മഡോണ സെബാസ്റ്റ്യന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു

Madonna Sebastian
, ബുധന്‍, 8 മാര്‍ച്ച് 2017 (15:02 IST)
തമിഴ് സിനിമാ ലോകത്തിനും ധനുഷിനും അനിരുദ്ധിനുമെല്ലാം വന്‍ തലവേദന സൃഷ്ടിച്ച സുചിത്ര കാര്‍ത്തികിന്റെ ട്വിറ്റര്‍ പേരിലുള്ള ട്വീറ്റുകള്‍ എല്ലാവരേയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. ധനുഷ്, അനിരുദ്ധ്, അമല പോള്‍, ആന്‍ഡ്രിയ, നയന്‍താര എന്നിങ്ങനെയുള്ള നിരവധി താരങ്ങളുടെ അപകീര്‍ത്തികരവും തീര്‍ത്തും സ്വകാര്യവുമായ ചിത്രങ്ങളാണ് സുചിയുടെ ഹാക്ക് ചെയ്യപ്പെട്ട ട്വിറ്റര്‍ ട്വീറ്റുകള്‍ വഴി നിത്യേന പുറത്തുവരുന്നത്.
 
ഇപ്പോഴിതാ മറ്റൊരു നടിയുടെ സോഷ്യല്‍മീഡിയ അക്കൗണ്ട് കൂടി ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നതായ വിവരം പുറത്തുവന്നിരിക്കുന്നു. പ്രേമം സിനിമയിലൂടെ സിനിമാരംഗത്തെത്തി തമിഴകത്ത് സജീവമായിക്കൊണ്ടിരിക്കുന്ന മഡോണ സെബാസ്റ്റ്യന്റെ ഫേസ്ബുക്ക് അക്കൗണ്ടാണ് ഈപ്പോള്‍ ഹാക്ക് ചെയ്തിരിക്കുന്നത്. തന്റെ പേജ് ഹാക്ക് ചെയ്യപ്പെട്ടതായും തന്റെ പേരില്‍ വരുന്ന എല്ലാ പോസ്റ്റുകളും വ്യാജമാണെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൊണ്ടതൊടാതെ 'അപാരത' വിഴുങ്ങാന്‍ ഞങ്ങള്‍ ക്യൂബ മുകുന്ദന്‍മാരല്ല, ഇങ്ങനല്ല എസ് എഫ് ഐ എന്ന് ബിനീഷ്