Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മഹാരാജ' റിലീസ് ചെയ്ത നെറ്റ്ഫ്‌ളിക്‌സിനു 100 കോടി ലാഭമോ?

നിതിലന്‍ സ്വാമിനാഥന്‍ തിരക്കഥ രചിച്ചു സംവിധാനം ചെയ്ത മഹാരാജ ബോക്‌സ്ഓഫീസില്‍ നിന്ന് നൂറ് കോടിയിലേറെ കളക്ട് ചെയ്തിരുന്നു

Maharaja Movie

രേണുക വേണു

, ശനി, 28 സെപ്‌റ്റംബര്‍ 2024 (11:02 IST)
Maharaja Movie

വിജയ് സേതുപതിയുടെ 50-ാം സിനിമയായ മഹാരാജ ഒടിടി പ്ലാറ്റ്‌ഫോമില്‍ വന്‍ നേട്ടമുണ്ടാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്‌ളിക്‌സിലാണ് മഹാരാജ പ്രദര്‍ശനം തുടരുന്നത്. നേരത്തെ പുറത്തുവന്ന കണക്കുകള്‍ പ്രകാരം ഏകദേശം 17 കോടിക്കാണ് നെറ്റ്ഫ്‌ളിക്‌സ് മഹാരാജയുടെ ഒടിടി അവകാശം സ്വന്തമാക്കിയത്. ഇതിനോടകം രണ്ട് കോടി ആളുകള്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ മഹാരാജ കണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏതാണ്ട് 100 കോടിയിലേറെ രൂപയാണ് നെറ്റ്ഫ്‌ളിക്‌സിനു മഹാരാജയിലൂടെ ഇതുവരെ ലാഭം കിട്ടിയതെന്നും അനലിസ്റ്റുകള്‍ പറയുന്നു. 
 
നിതിലന്‍ സ്വാമിനാഥന്‍ തിരക്കഥ രചിച്ചു സംവിധാനം ചെയ്ത മഹാരാജ ബോക്‌സ്ഓഫീസില്‍ നിന്ന് നൂറ് കോടിയിലേറെ കളക്ട് ചെയ്തിരുന്നു. വിജയ് സേതുപതി, അനുരാഗ് കശ്യപ്, മംമ്ത മോഹന്‍ദാസ്, നടരാജന്‍ സുബ്രമണ്യം തുടങ്ങിയവരാണ് ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചത്. 
 
സുധന്‍ സുന്ദരം, ജഗദീഷ് പളനിസ്വാമി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഏകദേശം 20 കോടിയോളമാണ് സിനിമയുടെ നിര്‍മാണ ചെലവ്. ജൂണ്‍ 14 നു തിയറ്ററുകളിലെത്തിയ ചിത്രത്തിനു കേരളത്തിലും മികച്ച പ്രതികരണം ലഭിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കര്‍ത്താവിനു സ്തുതി പാടുന്ന ചെകുത്താന്‍മാര്‍'; ബോഗയ്ന്‍വില്ല ഒക്ടോബര്‍ 17 നു, ഞെട്ടിക്കുമോ അമല്‍ നീരദ്?