Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

ചിയാൻ വിക്രത്തിന്റെ അടുത്ത ഹിറ്റ്; 300 കോടി ബജറ്റില്‍ 'മഹാവീര്‍ കര്‍ണ' ഒരുങ്ങുന്നു

ചിയാൻ വിക്രത്തിന്റെ അടുത്ത ഹിറ്റ്; 300 കോടി ബജറ്റില്‍ 'മഹാവീര്‍ കര്‍ണ' ഒരുങ്ങുന്നു

മഹാവീർ കർണ്ണ
, ബുധന്‍, 14 നവം‌ബര്‍ 2018 (10:16 IST)
പൃഥ്വിരാജിനെ കർണ്ണനാക്കി ആര്‍എസ് വിമല്‍ സംവിധാനത്തിൽ ചിത്രങ്ങൾ വരുന്നുണ്ടെന്ന വാർത്തകളുണ്ടായിരു. എന്നാൽ പൃഥ്വിക്ക് പകരം തമിഴ് സൂപ്പര്‍താരം വിക്രത്തെ നായകനാക്കിയാണ് ആർ എസ് വിമല്‍ മഹാവീര്‍ കര്‍ണ എന്ന ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്.
 
ചിത്രത്തിൽ വിക്രത്തിന്റെ ബാല്യകാലം അഭിനയിക്കുന്നതിനായി ആയോധന കലയില്‍ പ്രാവണ്യമുള്ള എട്ട് വയസിനും 16 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ തിരഞ്ഞ് കാസ്റ്റിംഗ് കോള് വിളിച്ചിരിക്കുകയാണ്. മലയാളത്തിലും തമിഴിലും ഹിന്ദിയിലും കര്‍ണന്‍ ഒരുക്കുന്നുവെന്ന് വിമല്‍ വ്യക്തമാക്കിയപ്പോൾ മുതൽ സിനിമാ പ്രേമികൾ ചിത്രത്തിനായി കാത്തിരിക്കുകയാണ്.
 
300 കോടി ബജറ്റിലാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. 32 ഭാഷകളില്‍ ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കും. വിക്രത്തെ കൂടാതെ ബോളിവുഡില്‍ നിന്നുളള താരങ്ങളും ഹോളിവുഡ് ടെക്‌നീഷ്യന്‍സും സിനിമയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടാമൂഴം: തിരക്കഥയുമായി ബന്ധപ്പെട്ട കേസില്‍ ആര്‍ബിട്രേറ്റര്‍ വേണമെന്ന ശ്രീകുമാര്‍ മേനോന്‍റെ ആവശ്യത്തില്‍ 17ന് തീരുമാനം